|    Oct 21 Sat, 2017 4:56 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് പ്രചാരണ ജാഥകള്‍ സമാപിച്ചു

Published : 6th October 2017 | Posted By: fsq

 

പെരുമ്പാവൂര്‍: തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി പെരുമ്പാവൂര്‍ ഡിവിഷന്‍ കൗണ്‍സില്‍ രണ്ട് ദിവസങ്ങളിലായി നടത്തിവന്ന പ്രചാരണ ജാഥകള്‍ സമാപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവ് നാടകവും വാഹന ജാഥയും നടന്നു. കാലടിയില്‍ നിന്നും വളയന്‍ചിറങ്ങരയില്‍ നിന്നും രണ്ട് വാഹന ജാഥകളാണ് ഒരേ സമയം നടന്നത്. മേക്കാലടി, ഓണംപിള്ളി, വല്ലം ചുണ്ടി, ഈസ്റ്റ് ഒക്കല്‍, കാഞ്ഞിരക്കാട്, റയോണ്‍പുരം, കൊച്ചങ്ങാടി, പാറപ്പുറം, പെരുമ്പാവൂര്‍ ടൗണ്‍, ബസ്സ്റ്റാന്റ്, പാത്തിപ്പാലം, കണ്ടന്തറ, വളയന്‍ചിറങ്ങര, വെങ്ങോല, മാവിന്‍ചുവട്, അറക്കപ്പടി, പോഞ്ഞാശ്ശേരി, തണ്ടേക്കാട്, നെടുംതോട്, പള്ളിക്കവല, ചെറുവേലിക്കുന്ന്, മുടിക്കല്‍, പെരിയാര്‍ ജങ്ഷന്‍, വഞ്ചിനാട്, മുടിക്കല്‍ സൗഹൃദ നഗര്‍ എന്നിവിടങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടന്നു.     വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ മുജീബ് എടവനക്കാട്, ആരിഫ് ബിന്‍ സലിം, അഷ്‌കര്‍ എടയപ്പുറം, സലിം മൗലവി, പ്രഫ. അനസ് സംസാരിച്ചു. മഞ്ഞപ്പെട്ടി ജങ്ഷനില്‍ നടന്ന സമാപന സമ്മേളനത്തില്‍ അനസ് റഹ്്മാനി സംസാരിച്ചു. പെരുമ്പാവൂര്‍ ഏരിയാ പ്രസിഡന്റ്് നൗഷാദ് കെ ഇ അധ്യക്ഷത വഹിച്ചു. നേരത്തെ പെരിയാര്‍ ജങ്ഷനില്‍ നിന്നും മഞ്ഞപ്പെട്ടി ജങ്ഷനിലേക്ക് നടന്ന പ്രചരണ സമാപന റാലിക്ക്് ടി എ ഷിയാസ്, എം എച്ച് ഷെമീര്‍, നൗഷാദ് കെ ഇ, റഷീദ് കണ്ടന്തറ, അമീര്‍ പോഞ്ഞാശ്ശേരി, ഷംനാസ്, മുജീബ് കെ ഇ  നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക