|    Oct 24 Wed, 2018 3:37 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് പ്രചാരണ ജാഥയ്ക്ക് ഇന്ന് കോന്നി കൊന്നപ്പാറയില്‍ തുടക്കം

Published : 25th September 2017 | Posted By: fsq

 

കോന്നി: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ ഡിവിഷന്‍ തലങ്ങളില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥയും ഹൗസ് കാംപയിനും ഇന്ന് കോന്നിയില്‍ തുടക്കമാവും. രാവിലെ 10ന് കോന്നി ഏരിയാ കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥ കൊന്നപ്പാറ ജങ്്ഷനില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ എസ് ഷഫീഖ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജങ്്ഷന്‍, എലിയറക്കല്‍, ചേരിമുക്ക്്, ആനകുത്തി,             കുമ്മണ്ണൂര്‍ തുടങ്ങിയ           പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം മാങ്കുളം ജങ്്ഷനില്‍ സമാപിക്കും. സമാപന സമ്മേളനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്യും. പ്രചാരണത്തിന്റെ ഭാഗമായി അതിജീവനാ കലാ സംഘം അവതരിപ്പിക്കുന്ന ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന തെരുവു നാടകവും ഉണ്ടായിരിക്കും. പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഏരിയാ പ്രസിഡന്റ് നിസാം, സെക്രട്ടറി നജീബ് അറിയിച്ചു. ജില്ലാതല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒക്്‌ടോബര്‍ നാലിന് സമാപിക്കും. ഫാഷിസത്തിനെതിരേ എതിര്‍ശബ്ദം ഉയര്‍ത്തുന്ന സംഘങ്ങളെയും വ്യക്തികളെയും രാജ്യത്ത് വേട്ടയാടുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിശബ്്ദമാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേയാണ്് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മഹാ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss