|    Nov 15 Thu, 2018 7:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ അസംബ്ലിക്ക് തുടക്കം

Published : 12th August 2018 | Posted By: kasim kzm

മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ അസംബ്ലിക്ക് പുത്തനത്താണി മലബാര്‍ ഹൗസില്‍ തുടക്കമായി. ചെയര്‍മാന്‍ ഇ അബൂബക്കര്‍ പതാക ഉയര്‍ത്തി.  ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തെ ജനാധിപത്യ പ്രക്രിയ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ മാത്രം ഒതുങ്ങിയെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനാധിപത്യത്തിന്റെ ആത്മാവ് ചോര്‍ന്നുപോയെന്നും ഉദ്ഘാടനപ്രസംഗത്തില്‍ ഇ അബൂബക്കര്‍ പറഞ്ഞു. പ്രധാന പ്രതിപക്ഷ കക്ഷികള്‍ ജനങ്ങളോടുള്ള കടമ മറക്കുകയും കൂടുതല്‍ കൂടുതല്‍ ഫാഷിസ്റ്റ് അജണ്ടയിലേക്ക് ചാഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. ബിജെപി ഭരണത്തിന് കീഴില്‍ കുത്തകകള്‍ക്കു മാത്രം സഹായമാവുന്ന സാമ്പത്തിക നയങ്ങള്‍ സാധാരണ പൗരന്‍മാരെ കഷ്ടത്തിലാക്കുന്നു.
ഓരോ സംസ്ഥാനത്തുമുള്ള ജനങ്ങള്‍ പോപുലര്‍ ഫ്രണ്ടില്‍ കൂടുതല്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായും സംഘടനയുടെ പ്രവര്‍ത്തനത്തിന് പിന്തുണ വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷ പൂര്‍ത്തീകരിക്കുന്നതിന് സംഘടനയുടെ സന്ദേശം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ പ്രയത്‌നിക്കണമെന്ന് അദ്ദേഹം പ്രതിനിധികളെ ഓര്‍മിപ്പിച്ചു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന ദേശീയ തല പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200ഓളം പ്രതിനിധികള്‍ സംബന്ധിച്ചു. ദേശീയ ജനറല്‍ അസംബ്ലി ഇന്ന് സമാപിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss