|    Jan 23 Mon, 2017 1:57 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ദേശീയ കാംപയിന് തുടക്കം

Published : 3rd September 2016 | Posted By: SMR

pfi-campaign-2

നാഗര്‍കോവില്‍: നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന് നാഗര്‍കോവിലില്‍ തുടക്കം. കാംപയിന്‍ ചെയര്‍മാന്‍ കെ എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് പ്രസിഡന്റ് എം മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.
എം മുഹമ്മദാലി ജിന്ന (ദേശീയ ജനറല്‍ സെക്രട്ടറി, പോപുലര്‍ ഫ്രണ്ട്), അഡ്വ. എം സി രാജന്‍ (മധുര ഹൈക്കോടതി), മുഹമ്മദ് ഇസ്മായില്‍ (മുന്‍ എംഎല്‍എ, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്), ഡോ. എസ്പി ഉദയകുമാര്‍ (പച്ചൈ തമിഴകം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്), നെല്ലൈ മുബാറക് (എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്), കരമന അഷ്‌റഫ് മൗലവി (പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് മെംബര്‍), മൊയ്തീന്‍ അബ്ദുല്‍ഖാദര്‍ (പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി), നൂറുദ്ദീന്‍ (പോപുലര്‍ ഫ്രണ്ട് കന്യാകുമാരി ജില്ലാ പ്രസിഡന്റ്) സംസാരിച്ചു. രാജ്യത്തിന്റെ മതേതര-ജനാധിപത്യ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനുള്ള കാംപയിന് വിവിധ സംഘടനകളും നേതാക്കളും പിന്തുണ ഉറപ്പുനല്‍കി.
ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. തിങ്കളാഴ്ച വൈകീട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന പരിപാടി പോപുലര്‍ ഫ്രണ്ട് ദേശീയസമിതിയംഗം പ്രഫ. പി കോയ ഉദ്ഘാടനം ചെയ്യും. ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു, ഗോപിനാഥന്‍പിള്ള, വി സുരേന്ദ്രന്‍പിള്ള, എ എസ് അജിത്കുമാര്‍, കെ രാമന്‍കുട്ടി, വിഴിഞ്ഞം സഈദ് മൗലവി, ആര്‍ അജയന്‍, കുന്നുകുഴി എസ് മണി, കെ എച്ച് നാസര്‍, റെനി ഐലിന്‍, അര്‍ഷദ് മൗലവി അല്‍ ഖാസിമി, സി എ റഊഫ്, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, എല്‍ നസീമ, ഡോ. എ നിസാറുദ്ദീന്‍, പ്രഫ. അബ്ദുല്‍ റഷീദ്, പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി പങ്കെടുക്കും.
ഈമാസം 1 മുതല്‍ 30 വരെയാണ് കാംപയിന്‍. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം, വാഹനപ്രചാരണം, ജനജാഗ്രതാ സദസ്സുകള്‍, ടേബിള്‍ ടോക്ക്, പൊതുയോഗങ്ങള്‍, തെരുവുനാടകം, ജനമഹാസമ്മേളനം എന്നിവ കാംപയിനിന്റെ ഭാഗമായി നടത്തും. ഘര്‍വാപസിയുടെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചവരായ സംഘപരിവാരം മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്കിടയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നു പ്രചരിപ്പിക്കുകയാണെന്നു സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുന്ന വര്‍ഗീയശക്തികളുടെ കുതന്ത്രം തുറന്നുകാട്ടുകയാണ് കാംപയിന്റെ ലക്ഷ്യം. സംഘപരിവാരം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന വെറുപ്പും വിദ്വേഷവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ അധികാരസംസ്ഥാപനത്തിനുവേണ്ടി ആര്‍എസ്എസ് ഉയര്‍ത്തിയ പശുദേശീയത രാജ്യത്തെ ഏറ്റവും വലിയ ക്രമസമാധാനപ്രശ്‌നമായി വളര്‍ന്ന സാഹചര്യമാണുള്ളത്. സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയം മുസ്‌ലിംകളെയും ദലിതുകളെയും ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് ആഹ്വാനം നടത്തുന്നത്. കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും വരെ പരസ്യമായി അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 370 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക