|    Jan 17 Tue, 2017 12:18 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ദേശീയ അസംബ്ലി പുത്തനത്താണിയില്‍ തുടങ്ങി

Published : 23rd January 2016 | Posted By: SMR

പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ അസംബ്ലി പുത്തനത്താണിയില്‍ തുടങ്ങി. പുത്തനത്താണി മലബാര്‍ ഹൗസില്‍ ശരീഫ് പതാക ഉയര്‍ത്തി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങള്‍, ദലിത് ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം രാജ്യത്ത് സംഘടന വളരെയേറെ ശക്തിപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലും ജാര്‍ഖണ്ഡിലും സംഘടന സാന്നിധ്യമുറപ്പിച്ചു. വിവിധ പ്രചാരണ കാംപയിനുകളെ ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അസംബ്ലിയിലെ വിവിധ സെഷനുകളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 324 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക