|    Jul 21 Fri, 2017 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോപുലര്‍ ഫ്രണ്ട് ഡേ: 17ന് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും

Published : 12th February 2016 | Posted By: SMR

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും പൊതുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബി നൗഷാദ് അറിയിച്ചു.
അസഹിഷ്ണുതയുടെ രാഷ്ട്രീയം രാജ്യത്ത് ഭീതി വിതയ്ക്കുകയും ഫാഷിസത്തിന്റെ അക്രമണോല്‍സുക അജണ്ടകള്‍ മറയില്ലാതെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായാണ് പോപുലര്‍ ഫ്രണ്ട് ദിനം ഇത്തവണ ആഘോഷിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പാരമ്പര്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് അന്നേ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളിലൂടെ നല്‍കുക. കേരളത്തിലെ 14 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ച്, പൊതുസമ്മേളനം, ബഹുജനറാലി എന്നിവ നടക്കും. ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന കൊല്ലം പുനലൂരിലും വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ തൊടുപുഴയിലും ദേശീയസമിതി അംഗങ്ങളായ പ്രഫ. പി കോയ കോഴിക്കോട് മാത്തോട്ടത്തും ഒ എം എ സലാം പരപ്പനങ്ങാടിയിലും എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍ മലപ്പുറം അരീക്കോട്ടും ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് തലശ്ശേരിയിലും ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ മണ്ണാര്‍ക്കാട്ടും പരിപാടി ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക