|    Feb 24 Fri, 2017 2:30 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഡേ: യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും 17ന്

Published : 15th February 2017 | Posted By: fsq

 

ആലപ്പുഴ: നീതിയുടെ സ്വാതന്ത്ര്യത്തിന്റെ സുരക്ഷയുടെ കാവലാളാവുക, എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും 17ന് വളഞ്ഞവഴിയില്‍ നടക്കും. വൈകീട്ട് 5.30 ന് വണ്ടാനം മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാരംഭിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളുടെ വളണ്ടിയര്‍മാര്‍ച്ചും ബഹുജനറാലിയും വളഞ്ഞവഴി ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന അധ്യക്ഷത വഹിക്കും. പോപുലര്‍ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ്്മാന്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ച് ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞു നടത്തുന്ന പ്രയാണം പത്തുവര്‍ഷം പിന്നിടുമ്പോള്‍ കാവലാളാവുക, നീതിയുടെ, സ്വാതന്ത്ര്യത്തിന്റെ, സുരക്ഷയുടെ എന്ന പ്രമേയവുമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന യൂനിറ്റി മാര്‍ച്ചിനും പൊതുസമ്മേളനത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്  ജില്ലാ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാനാത്വത്തില്‍ ഏകത്വം എന്നു ഭരണഘടന വിശേഷിപ്പിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ നിലനില്‍പ്പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്്. സംഘപരിഹാരം ഉയര്‍ത്തുന്ന ഫാഷിസം ജനാധിപത്യത്തിന്റെ മതേതരത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകൊണ്ട് മുന്നേറുകയാണ്. ഗോവിന്ദ പാന്‍സാരെ, എം എം കുല്‍ബുര്‍ഗി, ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ എന്നി എഴുത്തുകാരെ കൊലപ്പെടുത്തുകയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പുരോഗമനവാദികള്‍, ചരിത്രകാരന്മാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് മരണ വാറന്റും നല്‍കി ഫാഷിസം ഉറഞ്ഞുതുള്ളുന്നു. ഇതിനെതിരേ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയും ജനകീയ ചെറുത്തുനില്‍പ്പിലൂടെയും പ്രതിരോധം തീര്‍ക്കല്‍മുഴുവന്‍ ജനങ്ങളുടെയും ബാധ്യതയാണ്. ദൗര്‍ഭാഗ്യവശാല്‍ ഇതിനു നേതൃത്വം കൊടുക്കേണ്ട സാമ്പ്രദായിക കക്ഷികള്‍ പലരും പരാജയപ്പെട്ടിരിക്കുകയാണ്. കോര്‍പറേറ്റുകളെ സഹായിക്കുന്ന വികസന പദ്ധതികളാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന, ജില്ലാ സെക്രട്ടറി ബി എ ഇബ്രാഹീം മൗലവി, ജില്ലാ പിആര്‍ഒ സുധീര്‍പുന്നപ്ര, ആലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് നസീര്‍, അമ്പലപ്പുഴ ഡിവിഷന്‍ പ്രസിഡന്റ് ഇബ്രാഹീം പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക