|    Jan 25 Wed, 2017 5:15 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയുടെ വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു

Published : 4th November 2015 | Posted By: SMR

കണ്ണപുരം(കണ്ണൂര്‍): പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. കണ്ണപുരം പാലത്തിനു സമീപം പി കെ ഹൗസില്‍ പി കെ ത്വാഹ തങ്ങളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്.

പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ത്വാഹ തങ്ങളുടെ ടിഎന്‍ 38-1586 എന്‍ഫീല്‍ഡ് ബുള്ളറ്റും അനുജന്‍ തല്‍ഹത്തിന്റെ കെഎല്‍ 59ഡി 5013 ഓട്ടോയുമാണ് അഗ്‌നിക്കിരയാക്കിയത്. കണ്ണപുരം സ്റ്റാന്റില്‍ ഓട്ടോ ഡ്രൈവറായ തല്‍ഹത്ത് എസ്ഡിപിഐ കണ്ണപുരം ബ്രാഞ്ച് പ്രസിഡന്റാണ്. പുകയുയരുന്നതും ശബ്ദവും കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുചുവര്‍ പുകപിടിക്കുകയും സണ്‍ഷേഡിന്റെ കോണ്‍ക്രീറ്റ് ഇളകുകയും ചെയ്തിട്ടുണ്ട്.
ഒരുമാസം മുമ്പും വാഹനങ്ങള്‍ക്കു തീയിടാന്‍ ശ്രമിച്ചിരുന്നു. വിവരമറിഞ്ഞ് കണ്ണപുരം എസ്‌ഐയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. കണ്ണപുരം പോലിസാണ് കേസന്വേഷിക്കുന്നത്. അക്രമത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നു പോപുലര്‍ ഫ്രണ്ട് നേതൃത്വം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക