|    Sep 22 Fri, 2017 11:46 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രചരണ ജാഥ ഇന്ന് പെരുമ്പാവൂരില്‍

Published : 24th October 2016 | Posted By: SMR

പെരുമ്പാവൂര്‍: നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് പെരുമ്പാവൂര്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാ പ്രചരണ ജാഥ ഇന്ന് പെരുമ്പാവൂരില്‍. രാവിലെ 8.30ന് മേക്കാലടയില്‍ നിന്നും ആരംഭിക്കുന്ന ജാഥ ഒക്കല്‍, വല്ലം, പെരുമ്പാവൂര്‍, നെടുംതോട്, അറയ്ക്കപ്പടി, വളയന്‍ചിറങ്ങര എന്നിവിടങ്ങള്‍ ചുറ്റി പോഞ്ഞാശ്ശേരിയില്‍ സമാപിക്കും. ജാഥാ പോയിന്റുകളില്‍ ജനഭേരി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന ‘കുരുതിപ്പാടം’ എന്ന തെരുവുനാടകവും അരങ്ങേറും. സമകാലിക ഇന്ത്യയുടെ നേര്‍ചിത്രം വിവരിക്കുന്ന നാടകം ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക