|    Oct 19 Thu, 2017 4:48 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജാഥ തൊടുപുഴ മേഖലയില്‍ നാളെ ആരംഭിക്കും

Published : 2nd October 2017 | Posted By: fsq

 

തൊടുപുഴ: ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി പോപുലര്‍ ഫ്രണ്ട് ജില്ലയില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥയുടെ വണ്ണപ്പുറം, തൊടുപുഴ മേഖലാ ജാഥകള്‍ നാളെ ആരംഭിക്കും. മൂന്നിന് രാവിലെ 8.30ന് തൊടുപുഴ ഏരിയ പ്രസിഡന്റ് സി എ റിയാസ് ഇടവെട്ടിയില്‍ ജാഥ ഉദ്ഘാടനം ചെയ്യും. കലയന്താനി, ചിലവ്, കരിമണ്ണൂര്‍, കോടിക്കുളം, വണ്ണപ്പുറം തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തി പട്ടയംകവലയില്‍ സമാപിക്കും. വൈകീട്ട് 6.30ന് സമാപനയോഗത്തില്‍ ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്‍ വിഷയം അവതരിപ്പിക്കും. നാലിനു രാവിലെ 8.30ന് കാഞ്ഞാറില്‍ രണ്ടാംദിവസത്തെ ജാഥ ആരംഭിക്കും. മുട്ടം, തൊടുപുഴ, വെങ്ങല്ലൂര്‍, മുതലക്കോടം, കുമ്മങ്കല്ല് മേഖലകളില്‍ പര്യടനം നടത്തി മങ്ങാട്ടുകവലയില്‍ സമാപിക്കും. സമാപന യോഗത്തില്‍ ഫൈസല്‍ ഫൈസി ഈരാറ്റുപേട്ട വിഷയം അവതരിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി പി ജെ ഇസ്മായില്‍ സംസാരിക്കും. കോര്‍ണര്‍ യോഗങ്ങളില്‍ സുധീര്‍ തൊടുപുഴ, റസാഖ് മൗലവി, ഒ എന്‍ നജീബ്, അമീന്‍ അസീസ് സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി കൂടിയ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എ റിയാസ് (കണ്‍വീനര്‍), സുനീര്‍ കോടിക്കുളം (ജോ. കണ്‍വീനര്‍), ഷിഹാബ് എം എ, സുധീര്‍ തൊടുപുഴ, മുജീബ് എം എ, ഷാനവാസ്, മീരാന്‍ മൗലവി, ഹിദായത്തുല്ല, മുഹമ്മദ് മൗലവി (കമ്മിറ്റിയംഗങ്ങള്‍).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക