|    Mar 23 Thu, 2017 7:45 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജന മഹാസമ്മേളനം ഇന്ന്

Published : 1st October 2016 | Posted By: SMR

notice

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജന മഹാസമ്മേളനം ഇന്നു കോഴിക്കോട് കടപ്പുറത്ത് നടക്കും. നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചാണ് സമ്മേളനം. വൈകീട്ട് 3.30ന് അരയിടത്തുപാലത്തിന് സമീപത്തുനിന്ന് വോളന്റിയര്‍ മാര്‍ച്ച് ആരംഭിക്കും. പിന്നിലായി സംസ്ഥാന നേതൃത്വങ്ങളും പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കും.
4.45ന് കടപ്പുറത്ത് സജ്ജമാക്കിയ ആസാദി നഗറില്‍ ജന മഹാസമ്മേളനം ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനാനന്തരം കോഴിക്കോട് എംപവര്‍ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഒരു കപ്പല്‍ വിജയഗാഥ നാടകം അരങ്ങേറും. പരിപാടി ംംം.ുീുൗഹമൃളൃീിശേിറശമ.ീൃഴ  വെബ്‌സൈറ്റില്‍ തല്‍സമയം സംപ്രേഷണം ചെയ്യും. സപ്തംബര്‍ 1ന് കന്യാകുമാരിയില്‍ ചെയര്‍മാന്‍ കെ എം ശരീഫ് ഉദ്ഘാടനം ചെയ്തതോടെ ആരംഭിച്ച കാംപയിന്‍ മൂന്നിന് ഡല്‍ഹിയില്‍ സമ്മേളനത്തോടെയാണു സമാപിക്കുക.
സംഘപരിവാരത്തിന്റെ ഹിംസാത്മക രാഷ്ട്രീയത്തിനെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഫാഷിസത്തിനെതിരേ അണിനിരക്കാന്‍ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ടേബിള്‍ ടോക്കുകള്‍, കുടുംബസംഗമങ്ങള്‍, ജനസമ്പര്‍ക്ക-ജനജാഗ്രതാ സദസ്സുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, വാഹന ജാഥകള്‍, സെമിനാറുകള്‍, പൊതുയോഗങ്ങള്‍, തെരുവുനാടകങ്ങള്‍ തുടങ്ങിയവയിലൂടെ നിരവധി പേരിലേക്ക് സന്ദേശം കൈമാറാന്‍ കഴിഞ്ഞതായി  പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മാസ്റ്ററും ജനറല്‍ സെക്രട്ടറി കെ എച്ച് നാസറും   അറിയിച്ചു.

14509259_1792494854367625_406651902_n

14542663_1792494857700958_431172029_n

14459823_1792494861034291_1552921023_n

(Visited 379 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക