|    Oct 16 Tue, 2018 7:36 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

Published : 17th April 2018 | Posted By: kasim kzm

തളിപ്പറമ്പ്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കമ്മിറ്റിയംഗം ബഷീര്‍ പുന്നാട് വിഷയാവതരണം നടത്തി. ഏരിയാ പ്രസിഡന്റ് സമീര്‍ അധ്യക്ഷത വഹിച്ചു. എം സുഹൈല്‍ പ്രമേയം അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം ആരിഫ്, ഏരിയാ സെക്രട്ടറി മുസ്തഫ സംസാരിച്ചു.
തലശ്ശേരി: പോപുലര്‍ ഫ്രണ്ട് പിണറായി ഏരിയാ കമ്മിറ്റി ഗുംട്ടിയില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍ പ്രഭാഷണം നടത്തി. തലശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് സലീം അധ്യക്ഷത വഹിച്ചു. റഊഫ്, അര്‍ഷാദ്, സഫാദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss