|    Feb 25 Sun, 2018 5:17 am

പോപുലര്‍ ഫ്രണ്ട് കാനയ്ക്ക് സ്ലാബ് നിര്‍മിച്ചുനല്‍കി

Published : 11th January 2017 | Posted By: fsq

 

പെരുമ്പാവൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി കാനയ്ക്ക് സ്ലാബ് നിര്‍മിച്ചുനല്‍കി. വാഴക്കുളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് സച്ചാര ഭാഗത്ത് 1,35,000 മുടക്കി റോഡിന്റെ വശങ്ങളില്‍ സ്ലാബിട്ടാണ് സഞ്ചാര യോഗ്യമാക്കിയത്. പരിപാടിയുടെ ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അന്‍വര്‍സാദത്ത് നിര്‍വഹിച്ചു. വാഴക്കുളം ഏരിയാ പ്രസിഡന്റ് കെ കെ അലിയാര്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം സരോജിനി ശങ്കരന്‍, എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം വൈസ് പ്രസി. ഷരീഫ് അത്താണിക്കല്‍, ഷഫീക്ക് കൈപ്പൂരിക്കര, നെയ്‌സല്‍ കുന്നത്തുകര, എം എഫ് റഫീക്ക് സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വാര്‍ഡി ല്‍നിന്നും സംസ്ഥാന സ്‌കൂള്‍ തലത്തില്‍ ദഫ് മുട്ടിന് മല്‍സരിക്കാന്‍ അവസരം കിട്ടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss