|    Oct 17 Wed, 2018 3:55 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മഹാസമ്മേളനം : ജില്ലാതല പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടുത്തമാസം ഏഴിന് ഞങ്ങള്‍ക്കും പറയാനുണ്ട് പ്രമേയത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല വാഹനജാഥകള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ തുടങ്ങി അടുത്തമാസം നാലിന് സമാപിക്കുന്ന വാഹനജാഥകള്‍ ജില്ലയിലെ നാല് മേഖകളിലായാണ് നടക്കുന്നത്. നെടുമങ്ങാട് മേഖലാ ജാഥ പെരിങ്ങമ്മല ആരംഭിച്ച് നെടുമങ്ങാടും ആറ്റിങ്ങല്‍ മേഖല ജാഥ വാളക്കാട് തുടങ്ങി കല്ലമ്പത്തും തിരുവനന്തപുരം മേഖല ജാഥ പൂന്തുറ തുടങ്ങി വെള്ളായണിയിലും കാട്ടാക്കട മേഖലാ ജാഥ പേയാട് ആരംഭിച്ച് ബാലരാമപുരത്തും ഒക്ടോബര്‍ നാലിന് സമാപിക്കും. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന മേഖലാ ജാഥകള്‍ക്കൊപ്പം സമകാലിക വിഷയങ്ങളെ ആസ്പദമാക്കി അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവ് നാടകവും ഉണ്ടായിരിക്കും. ബഹുജന റാലിയും മഹാസമ്മേളനവും വിജയിപ്പിക്കുന്നതിനാവശ്യമായ കൂടുതല്‍ പ്രചരണ പരിപാടികള്‍ക്ക് വരും ദിവസങ്ങളില്‍ രൂപം കൊടുക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss