|    Oct 23 Tue, 2018 12:40 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Published : 26th September 2017 | Posted By: fsq

 

നിലമ്പൂര്‍: ഒക്ടോബര്‍ 7 ന് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട്  ഞങ്ങള്‍ക്കും പറയാനുണ്ട് “ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉജ്ജ്വല തുടക്കമായി.  ജില്ലാതല പ്രചരണോദ്ഘാടനം നിലമ്പൂര്‍ എരുമമുണ്ടയില്‍ ജില്ലാ പ്രസിഡണ്ട് പി പി റഫീഖ് നിര്‍വ്വഹിച്ചു.ഇന്നലെ നടന്ന നിലമ്പൂര്‍ , പെരിന്തല്‍മണ്ണ ,മലപ്പുറം ,ഡിവിഷനുകളിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച ആവേശത്തോടെയാണ് പൊതുജനങ്ങള്‍ സ്വീകരിച്ചത്. മുപ്പതിലധികം സ്ഥലങ്ങളില്‍ വാഹന ജാഥകള്‍ക്ക് സ്വീകരണവും “ഞങ്ങള്‍ക്കും പറയാനുണ്ട് “ എന്ന പേരിലുള്ള തെരുവ് നാടക അവതരണവും നടത്തി. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന തെരുവ് നാടകം കാണികളുടെ മുക്തകണ്ഠ പ്രശംസയാണ് ഏറ്റുവാങ്ങിയത്. വിവിധയിടങ്ങളിലായി നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ ജില്ലാ സെക്രട്ടറി പി മന്‍സൂറലി, ജില്ലാ സമിതിയംഗങ്ങളായ ഷാഫി എടക്കര  കെ കെ സാദിഖലി, നിലമ്പൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് മുജീബ് എടക്കര, സാദത്തലി മോങ്ങം, മുസ്ഥഫ അരക്കുപറമ്പ് സംസാരിച്ചു. പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച വാഹന പ്രചരണം പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് മുസ്തഫ കൗമുദി ഉദ്ഘാടനം ചെയ്തു. ആലിപ്പറമ്പ്, തൂത, ആനമങ്ങാട്, താഴെക്കോട്, വട്ടപ്പറമ്പ്,് പുവ്വത്താണി, ഒടമല എന്നിവിടങ്ങളില്‍ പര്യടനം നടത്തി അമ്മിനിക്കാട് സമാപിച്ചു. ഞങ്ങള്‍ പറയാനുണ്ട് തെരുവ് നാടകം വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിച്ചു. ഇന്ന് മട്രക്കല്‍, കുറ്റിപ്പുളി, അരക്കുപറമ്പ്, കരിങ്കല്ലത്താണി എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss