|    Oct 18 Thu, 2018 8:32 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രചാരണ ജാഥയ്ക്ക് തുടക്കമായി

Published : 26th September 2017 | Posted By: fsq

 

കോന്നി: ഞങ്ങള്‍ക്കും പറയാനുണ്ട്’പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ ഡിവിഷന്‍ തലങ്ങളില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്കും ഹൗസ് കാംപയിനും കോന്നിയില്‍ തുടക്കമായി. ഇന്നലെ രാവിലെ 10ന് കോന്നി കൊന്നപ്പാറയില്‍ വാഹനപ്രചാരണ ജാഥ ജില്ലാ പ്രസിഡന്റ് കെ എസ് ഷെഫീഖ് ഉദ്്ഘാടനം ചെയ്തു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ജങ്്ഷന്‍, എലിയറക്കല്‍, ചേരിമുക്ക്്, ആനകുത്തി, കുമ്മണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിന് ശേഷം മാങ്കുളം ജങ്്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീര്‍, ഫാസില്‍, മുഹമ്മദാലി മൗലവി, സാദിക്ക് അഹമ്മദ്, ഏരിയാ പ്രസിഡന്റ് നിസാം, സെക്രട്ടറി നജീബ് വിവിധ യോഗങ്ങളില്‍ സംസാരിച്ചു. പ്രചാരണത്തിന്റെ ഭാഗമായി അതിജീവനാ കലാസംഘം അവതരിപ്പിക്കുന്ന ഞങ്ങള്‍ക്കും പറയാനുണ്ട്’എന്ന തെരുവുനാടകവും സംഘടിപ്പിച്ചിരുന്നു. ജാഥ ഇന്ന് പത്തനംതിട്ട ഏരിയയിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss