|    Oct 16 Tue, 2018 9:43 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രചാരണ ജാഥകള്‍ 25 മുതല്‍ നാലുവരെ

Published : 24th September 2017 | Posted By: fsq

 

പത്തനംതിട്ട: ഫാഷിസത്തിനെതിരേ എതിര്‍ശബ്ദം ഉയര്‍ത്തുന്ന സംഘങ്ങളെയും വ്യക്തികളെയും രാജ്യത്ത് വേട്ടയാടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്് ഇന്ത്യ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗൗരി ലങ്കേഷ് അതിന്റെ ഒടുവിലത്തെ ഇരയാണ്. ഫാഷിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പോപുലര്‍ഫ്രണ്ടിനെതിരായ നീക്കങ്ങള്‍ക്കു പിന്നിലെ കാരണവും ഇതാണ്. എന്നാല്‍ സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കും. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുകയാണ്. മറുവശത്ത്, അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുകയാണ് ഹിന്ദുത്വഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്കും പറയാനുണ്ട്’പ്രമേയത്തില്‍ ഒക്്‌ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് മഹാസമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ നാളെ മുതല്‍ ഒക്ടോബര്‍ നാലു വരെ ഡിവിഷന്‍ തലങ്ങളില്‍ വാഹന പ്രചാരണ ജാഥയും ഹൗസ് കാംപയിനും നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. 25ന് രാവിലെ 10ന്്് വാഹന പ്രചാരണ ജാഥ കോന്നി എലിയറക്കല്‍ ജങ്ഷനില്‍നിന്ന്് ആരംഭിക്കും. തുടര്‍ന്ന്് ചേരിമുക്ക്,മാങ്കുളം, ബസ്്സ്റ്റാന്റ്, ആനകുത്തി വഴി കുമ്മണ്ണൂര്‍ ജങ്ഷനില്‍ സമാപിക്കും.26ന് പത്തനംതിട്ടയില്‍ കാട്ടൂര്് നിന്ന് ആരംഭിക്കുന്ന ജാഥ കണമുക്ക്,നാരങ്ങാനം,പാറല്‍,അഞ്ചക്കാല,ചിറ്റൂര്‍,പ്രസ്‌ക്ലബ്ബ്,പുതിയ ബസ്റ്റാന്‍ഡ്,വലഞ്ചുഴി,കണ്ണങ്കര,ആനപ്പാറ,കുലശേഖരപതി ചുറ്റി സെന്‍ട്രല്‍ ജങഷനില്‍ സമാപിക്കും. 27ന് റാന്നി ഡിവിഷനിലെ ചിറ്റാര്‍നിന്നും ജാഥ ആരംഭിക്കും. 28ന് ചുങ്കപ്പാറയില്‍ സമാപിക്കും. തുടര്‍ന്ന്് ഒക്ടോബര്‍ രണ്ടിന് അടൂര്‍ ഡിവിഷനില്‍ അടൂരും മൂന്നിന്് പന്തളത്തും നാലിന് തിരുവല്ലയിലും ജാഥ നടക്കും. പരിപാടിയുടെ ഭാഗമായി സ്വീകരണ കേന്ദ്രങ്ങളില്‍ അതിജീവനാ കലാ സംഘം അവതരിപ്പിക്കുന്ന ഞങ്ങള്‍ക്കും പറയാനുണ്ട്’എന്ന തെരുവ് നാടകവും ഉണ്ടായിരിക്കും. ജില്ലാ പ്രസിഡന്റ് കെ എസ് ഷഫീക്ക്, സെക്രട്ടറി ഷാനവാസ് മുട്ടാര്‍, ഡിവിഷന്‍ പ്രസിഡന്റ് എം കെ മുഹമ്മദാലി മൗലവി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss