|    Oct 22 Mon, 2018 6:42 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇ അബൂബക്കര്‍ ചെയര്‍മാന്‍; മുഹമ്മദലി ജിന്ന ജന. സെക്രട്ടറി

Published : 10th January 2017 | Posted By: fsq

 

പുത്തനത്താണി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ അസംബ്ലി അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ചെയര്‍മാനായി ഇ അബൂബക്കറി (കോഴിക്കോട്)നെയും ജനറല്‍ സെക്രട്ടറിയായി എം മുഹമ്മദലി ജിന്ന (ചെങ്കോട്ട)യെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഒ എം എ സലാം (മഞ്ചേരി) വൈസ് ചെയര്‍മാന്‍, അനീസ് അഹ്മദ്,  അബ്ദുല്‍ വാഹിദ് സേട്ട് (ഇരുവരും ബംഗളൂരു) സെക്രട്ടറിമാര്‍, മുഹമ്മദ് ശഹാബുദ്ദീന്‍ (കൊല്‍ക്കത്ത) ട്രഷറര്‍. കെ എം ശരീഫ്, അഷ്‌റഫ് അന്‍കജല്‍ (കര്‍ണാടക), ഇ എം അബ്ദുര്‍റഹ്മാന്‍, പ്രഫ. പി കോയ, എ സഈദ്, മൊയ്തീന്‍കുട്ടി ഫൈസി, പി എന്‍ മുഹമ്മദ് റോഷന്‍, എസ് അഷ്‌റഫ് മൗലവി, എം അബ്ദുസ്സമദ് (കേരളം), എ എസ് ഇസ്മായീല്‍, അഡ്വ. മുഹമ്മദ് യൂസുഫ്, യാമൊയ്തീന്‍ (തമിഴ്‌നാട്) എന്നിവരെ ദേശീയ സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ലധികം പ്രതിനിധികള്‍ ദേശീയ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തു. ചെയര്‍മാന്‍ കെ എം ശരീഫ് ഉദ്ഘാടനം ചെയ്തു. എം മുഹമ്മദലി ജിന്ന റിപോര്‍ട്ട് അവതരിപ്പിച്ചു. മൂന്നു ദിവസമായി നടന്ന ജനറല്‍ അസംബ്ലി ഇന്നലെ സമാപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss