|    May 22 Tue, 2018 8:10 am

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കാംപയിന്‍

Published : 18th December 2017 | Posted By: kasim kzm

എടക്കര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ കാംപയിനിന്റെ ഭാഗമായി നിലമ്പൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം, യോഗ പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടത്തി. കൂട്ടയോട്ടം ഒളിംപ്യന്‍ മുത്തുവേലു ഫഌഗ് ഓഫ് ചെയ്തു. യോഗ ഇന്‍സ്ട്രക്ടര്‍ പുന്നോത്ത് ആഷിഖ് യോഗ പ്രദര്‍ശനം നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ദിലീപ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.  ഡിവഷന്‍ പ്രസിഡന്റ് എന്‍ മുജീബ്, കെ റഷീദ്, ടി പി അബ്ദുറഹിമാന്‍, സി നിസാമുദ്ദീന്‍, ഡി. സദഖത്ത്, ടി കെ അബ്ദുള്‍ മജീദ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss