|    May 20 Sun, 2018 5:16 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 4th October 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: പോപുലര്‍ ഫ്രണ്ട് വല്ലപ്പുഴ ഏരിയാ പ്രസിഡന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വല്ലപ്പുഴ മച്ചിങ്ങല്‍ സൈതലവി എന്ന മാനു (40) വിനെയാണ് ബൈക്കുകളിലായെത്തിയ അക്രമി സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകവെ ചെമ്മന്‍ കുഴി റോഡില്‍ വിടിന് തൊട്ടടുത്ത് വെച്ചാണ് അക്രമികള്‍ വെട്ടിയത്.തലക്കും,കഴുത്തിനും വെട്ടിയത് കൈ കൊണ്ട് തടഞ്ഞതിനാല്‍ കൈയിലാണ് പരിക്കേറ്റത്. ഇതിന് മുമ്പും വല്ലപ്പുഴയില്‍ എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം ഉണ്ടായിട്ടുണ്ട്.ഇതിലൊന്നും പോലിസ് ശക്തമായ  നടപടി ഉണ്ടാകാത്തതാണ് വല്ലപ്പുഴയില്‍ വീണ്ടും ആക്രമണം ഉണ്ടാകാന്‍ കാരണമായത്. ഗുരുതതരമായി പരിക്കേറ്റ സൈതലവിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss