|    Jun 23 Sat, 2018 7:40 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന് ഉജ്ജ്വല തുടക്കം

Published : 16th December 2017 | Posted By: kasim kzm

കണ്ണൂര്‍: “ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം” എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ ആരോഗ്യ കാംപയിനു ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍ ഫഌഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിനു ജംഷീര്‍, ആഷിക്, മുസ്തഫ, സാജിദ് ചാലാട് നേതൃത്വം നല്‍കി. കാംപയിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ കൂട്ടയോട്ടം, യോഗ പ്രദര്‍ശനം എന്നിവയുണ്ടായി. വരുംദിവസങ്ങളില്‍ ആരോഗ്യബോധവല്‍ക്കരണം, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് എടക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാടാച്ചിറയില്‍ നടത്തിയ കൂട്ടയോട്ടം ഡിവിഷന്‍ സെക്രട്ടറി മന്‍സൂര്‍ തങ്ങള്‍ ഫഌഗ് ഓഫ് ചെയ്തു. ആരിഫ് തന്നട, നൗഷാദ് കാടാച്ചിറ, ഷിഹാബ് മമ്മാക്കുന്ന് നേതൃത്വം നല്‍കി. മട്ടന്നൂര്‍ ഡിവിഷന്‍ കമ്മിറ്റി മട്ടന്നൂര്‍ ടൗണില്‍ നടത്തിയ കൂട്ടയോട്ടം ഡിവിഷന്‍ സെക്രട്ടറി അഷ്‌റഫ് പാറമ്മല്‍ ഫഌഗ് ഓഫ് ചെയ്തു. സജീര്‍ കീച്ചേരി, ഹനീഫ പാലോട്ടുപള്ളി, നൗഫല്‍ ചാവശ്ശേരി, നൗഫല്‍ ശിവപുരം നേതൃത്വം നല്‍കി. മയ്യില്‍ ഡിവിഷന്‍ കമ്മിറ്റി മുണ്ടേരിയില്‍ നടത്തിയ കൂട്ടയോട്ടം ജില്ലാ സെക്രട്ടറി സി എം നസീര്‍ ഫഌഗ് ഓഫ് ചെയ്തു. ഡിവിഷന്‍ സെക്രട്ടറി പി സി ഷഫീഖ്, അബ്്ദുല്‍ഖാദര്‍, മഷൂദ് കണ്ണാടിപ്പറമ്പ്, നിസാര്‍ കാട്ടാമ്പള്ളി, താജുദ്ദീന്‍, പി പി ഷിഹാബ് നേതൃത്വം നല്‍കി. തളിപ്പറമ്പില്‍ എസ് പി മുഹമ്മദലി ഫഌഗ് ഓഫ് ചെയ്തു. ഇഖ്ബാല്‍ തിരുവട്ടൂര്‍, ശമീര്‍, മുസ്തഫ കേളോത്ത്, അബൂബക്കര്‍ നേതൃത്വം നല്‍കി. ഇരിട്ടി ഡിവിഷന്‍ കമ്മിറ്റി ഇരിട്ടിയില്‍ നടത്തിയ കൂട്ടയോട്ടം ഡിവിഷന്‍ പ്രസിഡന്റ് ടി യാക്കൂബ് ഫഌഗ് ഓഫ് ചെയ്തു. ലത്തീഫ്, മുഹമ്മദ്, റാഷിദ് നേതൃത്വം നല്‍കി. വളപട്ടണം ഡിവിഷന്‍ കമ്മിറ്റി മാട്ടൂലില്‍ നടത്തിയ കൂട്ടയോട്ടം ഡിവിഷന്‍ പ്രസിഡന്റ് എ പി മഹ്്മൂദ് ഉദ്ഘാടനം ചെയ്തു. ഹന്നാന്‍, നഈം, അന്‍വര്‍ നേതൃത്വം നല്‍കി. ഉരുവച്ചാലില്‍ ജില്ലാ സെക്രട്ടറി എന്‍ പി ഷക്കീല്‍ ഫഌഗ് ഓഫ് ചെയ്തു. ഡിവിഷന്‍ സെക്രട്ടറി വി എം സലീം, സെക്രട്ടറി എന്‍ പി അഷ്‌കര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss