|    Apr 29 Sat, 2017 1:14 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്‍: ജില്ലാ സമാപനം ഇന്ന്

Published : 30th November 2016 | Posted By: SMR

ചാവക്കാട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിനിന്റെ ജില്ലാ സമാപനം ഇന്നു ചാവക്കാട് നടക്കും. ചാവക്കാട് ഓവുങ്ങല്‍ പള്ളി പരിസരത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടം വസന്തം കോര്‍ണറില്‍ പൊതുയോഗത്തോട് കൂടി സമാപിക്കും. പൊതുയോഗത്തില്‍ യോഗ പരിശീലനം, പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണം, കായിക മേഖലകളില്‍ വിജയികളായ വ്യക്തികളെ അനുമോദിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. യോഗത്തില്‍ സംസ്ഥാന ഖജാഞ്ചി സി പി ബഷീര്‍, ഡോ. രാംകുമാര്‍, പി കെ അബ്ദുല്‍ ലത്തീഫ്, സംസ്ഥാന സമിതിയംഗം പി പി മുഹമ്മദ് റഫീഖ്, വി എസ് അബൂബക്കര്‍, കെ ബി ഷാഫി സംബന്ധിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day