|    May 27 Sat, 2017 12:26 am
FLASH NEWS

പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന് തൃശൂരില്‍ തുടക്കം

Published : 16th October 2015 | Posted By: RKN

തൃശൂര്‍: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പോപുലര്‍ഫ്രണ്ടിന്റെ സംസ്ഥാന ആരോഗ്യ കാംപയിന് തൃശൂരില്‍ തുടക്കമായി. പാലസ് റോഡില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പഞ്ചഗുസ്തി ഇന്റര്‍നാഷനല്‍ മെഡല്‍ ജേതാക്കളായ എ യു ഷാജുവും പി എ അബ്ദുല്‍ അസീസും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതി അംഗം പി കെ അബ്ദുല്‍ ലത്തീഫ്, സലാം പറക്കാടന്‍, സിറാജുദ്ദീന്‍ ആലപ്പുഴ, ബഷീര്‍ മൗലവി നേതൃത്വംനല്‍കി. കൂട്ടയോട്ടത്തിനു ശേഷം ചേര്‍ന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു.

നല്ല ഒരു സമൂഹത്തെ രോഗമില്ലാത്തവരാക്കി വാര്‍ത്തെടുക്കാനാണ് പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിനുമായി ഇറങ്ങിയിട്ടുള്ളത്. ആരോഗ്യമുള്ള ജനതയ്ക്കു മാത്രമേ വിപ്ലവങ്ങളും പരിവര്‍ത്തനങ്ങളും സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ‘സ്റ്റേ ഫിറ്റ്’ സിഡി ദേശീയസമിതിയംഗം ഹാമിദ് മുഹമ്മദ് ഡോ. അഗസ്റ്റിന്‍ ആന്റണിക്കുനല്‍കി പ്രകാശനം ചെയ്തു. ഡോ. സി എച്ച് അഷ്‌റഫ്  ക്ലാസെടുത്തു. പഞ്ചഗുസ്തി മെഡല്‍ ജേതാക്കളായ എ യു ഷാജി, പി എ അബ്ദുല്‍ അസീസ് എന്നിവരെ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി പി റഫീഖ്, ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day