|    Oct 20 Fri, 2017 9:42 pm
FLASH NEWS

പോപുലര്‍ ഫ്രണ്ടിന് ജനകീയാടിത്തറ വര്‍ധിച്ചു: വാര്‍ഷിക റിപോര്‍ട്ട്

Published : 1st December 2016 | Posted By: SMR

കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയില്‍ കൂടുതല്‍ ജനകീയ സ്വാധീനം നേടാന്‍ കഴിഞ്ഞതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അവലോകന യോഗം വിലയിരുത്തി. ജന മഹാസമ്മേളനം, യൂണിറ്റി മാര്‍ച്ച് ഉള്‍പ്പെടെ ജില്ലയില്‍ നടന്ന പരിപാടികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് നല്ല സ്വീകാര്യത ലഭിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. മെഡിക്കല്‍ സഹായം, വീട് നിര്‍മാണം, പഠനോപകരണ വിതരണം, കുടിവെള്ള വിതരണം, തുടങ്ങിയ മേഖലകളില്‍ വിവിധ ഡിവിഷനുകളിലെ പ്രവര്‍ത്തകര്‍ സജീവമായി ഇടപെട്ടു. മെഡിക്കല്‍ കോളജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ കമ്മ്യൂണിറ്റി സര്‍വീസ്  സെന്ററിന് സന്നദ്ധ വോളന്റിയര്‍ സേവനങ്ങള്‍ നല്‍കി. വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് നിരവധി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു.  പുതുതലമുറയെ ആകര്‍ഷിക്കാനുള്ള ജനകീയ പദ്ധതി   യോഗം ആസൂത്രണം ചെയ്തു. വടകരയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ പി അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി കെ അബ്ദുല്‍ ലത്തീഫ് വാര്‍ഷിക റിപോര്‍ട്ട് വിലയിരുത്തി. ജില്ലാ സെക്രട്ടറിമാരായ കെ കെ കബീര്‍, പി നിസാര്‍ അഹമ്മദ്, ഡിവിഷന്‍ ഭാരവാഹികളായ എം ടി ഇബ്രാഹീം, കെ ഷമീര്‍, സി പി ബഷീര്‍  സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക