|    Dec 12 Wed, 2018 10:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോപുലര്‍ ഫ്രണ്ടിന്റെ രണ്ടാംഘട്ട ഗൃഹോപകരണ കിറ്റ് വിതരണം

Published : 3rd September 2018 | Posted By: kasim kzm

പാലക്കാട്: പ്രളയ ദുരിതബാധിതര്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തയ്യാറാക്കി നല്‍കുന്ന ഗൃഹോപകരണ കിറ്റുകളുടെ രണ്ടാംഘട്ട സംസ്ഥാനതല വിതരണം തുടങ്ങി. വൈകീട്ട് നാലിന് കല്‍പ്പാത്തി ശംഖുവാരത്തോട് ഫലാഹ് മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രളയബാധിതര്‍ക്ക് രണ്ടാംഘട്ടത്തില്‍ നല്‍കുന്ന സഹായത്തിന്റെ ഭാഗമായി 10,000 ഗൃഹോപകരണ കിറ്റാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. പ്രളയബാധിത മേഖലകളില്‍ ആദ്യഘട്ടത്തില്‍ തന്നെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച സംഘടനാ വോളന്റിയര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു. ദുരന്തമുഖത്ത് സാഹസികമായാണ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചത്. എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഘട്ടത്തില്‍ മികച്ച ആസൂത്രണത്തോടെ കര്‍മരംഗത്തിറങ്ങാനും നിരവധി ജീവനുകള്‍ രക്ഷിക്കാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി. പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പോപുലര്‍ ഫ്രണ്ടും ഒരു മെയ്യായി കര്‍മരംഗത്തുണ്ടാവുമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി എ റഊഫ്, ജില്ലാ പ്രസിഡന്റ് അബ്ദുന്നാസര്‍, ജില്ലാ സെക്രട്ടറിമാരായ ഷറഫുദ്ദീന്‍, അബ്ബാസ്, എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി കെ ടി അലവി പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss