|    Oct 21 Sun, 2018 10:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പോപുലര്‍ ഫ്രണ്ടിനെതിരേ പരാമര്‍ശം; ടൈംസ് നൗ ചാനലിനെതിരേ ജമാഅത്തെ ഇസ്‌ലാമി

Published : 7th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  ഡോക്ടര്‍ ഹാദിയ കേസുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ പ്രസിഡന്റിന്റേതെന്ന പേരില്‍ ചാനല്‍ നല്‍കിയ പരാമര്‍ശത്തിനെതിരേ സംഘടന രംഗത്ത്. ആഗസ്ത് 31ന് ചാനല്‍ ടീം ഡല്‍ഹിയിലെ ജമാഅത്ത് ആസ്ഥാനത്ത് എത്തി പ്രസിഡന്റ് മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരിയുമായി നടത്തിയ സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തുവെന്നാണ് സംഘടന ചാനല്‍ ചീഫ് എഡിറ്റര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പോപുലര്‍ ഫ്രണ്ട് ലൗജിഹാദില്‍ താല്‍പര്യം കാണിക്കാന്‍ സാധ്യതയുണ്ടെന്ന് സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞുവെന്ന രീതിയില്‍ ചാനലില്‍ എഴുതി ക്കാണിച്ചതിനെതിരെയാണ് പരാതിനല്‍കിയിരിക്കുന്നത്. ലൗജിഹാദ് യാഥാര്‍ഥ്യമല്ലെന്നും ഇത് പൂര്‍ണമായും ഭാവനാത്മകമായതാണെന്നും ജമാഅത്തെ ഇസ്‌ലാമിയും മറ്റു മുസ്‌ലിം സംഘടനകളും നിരന്തരം ആവര്‍ത്തിച്ച് വ്യക്തമാക്കിയ കാര്യമാണ്. ഇത് മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്താനായും വര്‍ഗീയത ഇളക്കിവിടാനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും സംഘടനാ വൈസ് പ്രസിഡന്റ് നുസ്രത്ത് അലി ചാനലിന് അയച്ച പരാതിയില്‍ പറയുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss