|    Jul 21 Sat, 2018 12:00 am
FLASH NEWS

പോപുലര്‍ഫ്രണ്ട് മഹാസമ്മേളനം: വാഹനപ്രചാരണ ജാഥ നടത്തി

Published : 28th September 2017 | Posted By: fsq

 

കൊടുങ്ങല്ലൂര്‍: സംഘപരിവാര ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നു വരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരേ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപന സമ്മേളനം എറിയാട് കബീര്‍ കിള്ളിമംഗലം ഉദ്ഘാടനം ചെയ്തു. ഡിവിഷന്റെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ പ്രചാരണ ജാഥ, ജാഥാ ക്യാപ്റ്റന്‍ കൊടുങ്ങല്ലുര്‍ ഡിവിഷന്‍ പ്രസിണ്ടന്റ് സലിം കാതിക്കോട്, സെക്രട്ടറി ആഷിഫ് എടത്തിരുത്തി എന്നിവര്‍ നയിച്ചു. വിവിധ സ്ഥലങ്ങളില്‍ ഫൈസല്‍ പാവറട്ടി, റഫീക്, ജലീല്‍, മജീദ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss