|    Jul 20 Fri, 2018 8:19 am
FLASH NEWS
Home   >  Kerala   >  

പോപുലര്‍ഫ്രണ്ട് മഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Published : 20th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തെ ആസ്പദമാക്കി, 2017 ഒക്ടോബര്‍ 7ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ജനറല്‍ കണ്‍വീനറായും സംസ്ഥാന സമിതി അംഗം കെ കെ ഹുസൈര്‍ കണ്‍വീനറായും 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു.
ആവിഷ്‌കാരങ്ങള്‍ക്കും സംഘടനാ സ്വാതന്ത്ര്യത്തിനും എതിരായ അനീക്കം ജനാധിപത്യ സമൂഹം ഗൗരവത്തില്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ എതിര്‍ക്കുന്ന പുരോഗമന ചിന്താഗതിക്കാരെയും എഴുത്തുകാരെയും വകവരുത്തിയത്തിന്റെ തുടര്‍ച്ച തന്നെയാണ് വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരായ നീക്കങ്ങളുമെന്ന് നാസറുദ്ദീന്‍ എളമരം പറഞ്ഞു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി പി കെ അബ്ദുല്‍ലത്തീഫ് ട്രഷറര്‍ എം കെ അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss