|    Jun 25 Mon, 2018 5:56 am
FLASH NEWS

പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകനു നേരെ ആര്‍എസ്എസ് വധഭീഷണി; പ്രതിഷേധ പ്രകടനം നടത്തി

Published : 20th December 2017 | Posted By: kasim kzm

പാവറട്ടി: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനു നേരെ പാവറട്ടിയില്‍ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ വധ ഭീഷണി. വലിയകത്ത് കൊട്ടുക്കല്‍ ഷാജഹാന് നേരെയാണ് ആര്‍എസ്എസ്-ബിജെപി  പ്രവര്‍ത്തകരായ മരുതയൂര്‍ മണികണ്ഠനും സംഘവും പാവറട്ടിയില്‍ വെച്ച് വധഭീഷണി മുഴക്കിയത്. ഭീഷണിയെ തുടര്‍ന്ന് പാവറട്ടി പോലിസില്‍ പരാതി നല്‍കി. പോലിസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വൈകീട്ട് ഏഴ് മണിക്ക് മരുതയൂര്‍ കവലയില്‍ പ്രതിഷേധ പ്രകടനം നടത്തി.  പ്രതിഷേധ പ്രകടനത്തില്‍ പോപുലര്‍ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍, ഏരിയാ പ്രസിഡന്റഅ ഷെഹീര്‍ കുന്നിക്കല്‍, യൂനിറ്റ് പ്രസിഡന്റ് കബീര്‍ കവല, ഹബീബ് ,അസീസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss