|    Dec 14 Fri, 2018 2:11 am
FLASH NEWS

പോപുലര്‍ഫ്രണ്ട് ജനജാഗ്രതാ സദസ്സ്

Published : 14th April 2018 | Posted By: kasim kzm

നിലമ്പൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുന്‍പ് എന്ന കാംപയിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നിലമ്പൂര്‍ ഡിവിഷന്‍ കമ്മിറ്റി ചുങ്കത്തറ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് എന്‍ മുജീബ് അധ്യക്ഷത വഹിച്ചു. പോപുലര്‍ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ് വിഷയാവതരണം നടത്തി. ഏരിയാ പ്രസിഡന്റ് പി കെ മുഹമ്മദ്കുട്ടി, ഏരിയാ സെക്രട്ടറി എന്‍ അലി അഷ്‌റഫ്, അക്ബറലി ചുങ്കത്തറ, ഉസ്മാന്‍ ചുങ്കത്തറ, ബാബു കോടാലി പൊയില്‍ സംസാരിച്ചു.
ആസിഫ ബാനു കൊലപാ തകത്തില്‍ പ്രതിഷേധിച്ചു എ സ് ഡി പി ഐ  ഏറനാട് മണ്ഡ ലത്തില്‍  പ്രധിഷേധ പ്രകടനം നടത്തി 1.എളയൂര്‍  പി പി ഷൗക്കത്തലി,  എംപി ഹനീഫ, കെ സയീദ്, കെ ഉമ്മര്‍ നേതൃ ത്വം നല്‍കി 2. കാവനൂര്‍ ഉമ്മര്‍ മൗലവി തവരപ്പറമ്പ്, പിസി അഷ്‌റഫ്, മുഹമ്മദ് ഹാജി തവരപ്പറമ്പ്, അലി അക്ബര്‍ കാവനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss