|    Aug 22 Tue, 2017 8:21 pm
FLASH NEWS

പോപുലര്‍ഫ്രണ്ട് ആരോഗ്യ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

Published : 17th November 2016 | Posted By: SMR

കായംകുളം: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശവുമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദഘാടനം നാളെ വൈകീട്ട് കായംകുളത്ത് നടക്കും. പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് നാഷനല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഹാമിദ് മുഹമ്മദ് മുഖ്യാഥിതിയായി പങ്കെടുക്കും. കായംകുളം നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍, കായംകുളം നഗരസഭാ പ്രതിപക്ഷ നേതാവ് യു മുഹമ്മദ്, ആര്‍എംഒ കായംകുളം ഡോ. ആഷിഷ് ബി പങ്കെടുക്കും.ആരോഗ്യ കാംപയിന്റെ ദേശീയ ഉദ്ഘാടനം 13ന് ചെന്നൈയില്‍ നടന്നു. 15 മുതല്‍ 30 വരെ നടക്കുന്ന കാംപയിനില്‍ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമാക്കി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പോസ്റ്റര്‍ പ്രദര്‍ശനം,ആരോഗ്യ ബോധവല്‍ക്കരണം, കായികാഭ്യാസ പ്രകടനം, കൂട്ടയോട്ടം, യോഗ പ്രദര്‍ശനം എന്നിവസംഘടിപ്പിക്കും. ആരോഗ്യം നിലനിര്‍ത്തിയെങ്കില്‍ മാത്രമേ ആരോഗ്യമുള്ള രാഷ്ട്രമുണ്ടാവൂയെന്ന് സംസ്ഥാന സമിതിയംഗം പി പി റഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവിത ശൈലിയിലെ ക്രമമില്ലായ്മയും അശ്രദ്ധയും ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. മാരകരോഗങ്ങളും ജീവിത ശൈലീ രോഗങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെപുരോഗതിയും വളര്‍ച്ചയും ഇവിടത്തെ ജനങ്ങളുടെ ആരോഗ്യത്തിന്റെ കൂടി പ്രതിഫലനമാണ്. മനുഷ്യ വികസന സൂചികയുടെ പ്രധാന അളവുകോലുകളിലൊന്ന് ആരോഗ്യ സ്ഥിതിയാണ്. ശരിയായ ധാരണയില്ലായ്മയും ബോധവല്‍ക്കരണത്തിന്റെ ഭാവവുമാണ് ജനങ്ങളില്‍ ആരോഗ്യത്തെക്കുറിച്ചുള്ള അശ്രദ്ധ കൂടാന്‍ കാരണം. അസുഖങ്ങള്‍ക്ക് ചികില്‍തേടുക എന്നതിനേക്കാള്‍ അഭികാമ്യം രോഗം വരാതെ സൂക്ഷിക്കുകയെന്നതാണ്. ദൈനംദിന ജീവിതത്തിലെ ആരോഗ്യ നിഷ്ഠയിലൂടെ അത് സ്വായത്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എസ് സിറാജുദ്ദീന്‍, ഡിവിഷന്‍ പ്രസിഡന്റ് നജീബ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക