|    Jan 20 Fri, 2017 11:35 am
FLASH NEWS

പോത്ത് വിരണ്ടോടി; എട്ടുപേര്‍ക്ക് പരിക്ക്

Published : 30th September 2016 | Posted By: Abbasali tf

തിരൂരങ്ങാടി: വില്‍പ്പനക്കായി കൊണ്ടുവന്ന പോത്തുകളെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ പോത്ത് വിരണ്ടോടി. സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് പോത്ത് വിരണ്ടോടി യത്.സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടു ബൈക്കും ഒരു ഇന്നോവ കാറും ആക്രമിച്ചു.പരിക്കേറ്റ കൊടിഞ്ഞി തിരുത്തി റോഡിലെ ഐഇസി സ്‌കൂളിലെ വിദ്യാര്‍ഥികളായ കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പരേതനായ നെച്ചിക്കാട്ട് അബ്ദുറഹ്മാന്റെ മകള്‍ നജ്‌ല ബാനുവി(15)നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും കൊടിഞ്ഞി ഫാറൂഖ് നഗര്‍ കൊടക്കാട്ട് സുലൈമാന്റെ മകള്‍ നമീറ(14) യെ കോട്ടക്കല്‍ മിംസ് ആശുപത്രിയിലും കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ വലിയകണ്ടത്ത് അബുലൈസിന്റെ മകള്‍ റിഷാന (14),വലിയകണ്ടത്ത് അബ്ദുസലാമിന്റെ മകള്‍ ജിനാന്‍ (13),വലിയ കണ്ടത്ത് അബ്ദുല്‍ ഗഫൂറിന്റെ മകള്‍ അഫ്‌ല (13), കൊടിഞ്ഞി ഫാറൂഖ് നഗര്‍ മഞ്ഞളാം പറമ്പത്ത് ഷാനവാസിന്റെ മകള്‍ റിദ ഫര്‍സീന്‍ (13),പൊറ്റാണിക്കല്‍ മുസ്തഫയുടെ മകള്‍ അഫ്‌ന (15), വെള്ളക്കാട്ട് മുസ്തഫയുടെ മകള്‍ സിദാ റഷ (12) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് പോത്ത് വിരണ്ടോടിയത്.കുട്ടികള്‍ ചിതറി ഓടുകയും വീഴുകയും ചെയ്തു.വീഴ്ച്ചയില്‍ പോത്ത് ചവിട്ടുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശേഷം റോഡില്‍ നിര്‍ത്തിയിട്ടിയിരുന്ന ഇന്നോവയുടെ ലൈറ്റും കണ്ണടയും തകര്‍ത്തു. പിന്നീട് രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ചു. സ്‌കൂളില്‍ നിന്നും കലാമേള പരിശീലനം കഴിഞ്ഞ് വരുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് പോത്ത് ഓടിയത്.പരിഭ്രാന്തരായ കുട്ടികള്‍ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പോത്തിന്റെ കുത്തേറ്റുമാണ് പരിക്കേറ്റത്. പിന്നീട് സമീപത്തെ വയലിലേക്ക് ഓടിയ പോത്തിനെ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് പിടിച്ചു കെട്ടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക