|    Feb 23 Fri, 2018 4:16 pm
FLASH NEWS

പോത്തുണ്ടി പദ്ധതിയില്‍ ഭൂരിഭാഗം പേര്‍ക്കും അധിക ബില്‍

Published : 22nd January 2017 | Posted By: fsq

 

ആലത്തൂര്‍: വെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നതിനിടെ പോത്തുണ്ടി പദ്ധതിയിലെ ഉപഭോക്താക്കള്‍ക്ക് അതോറിറ്റിയുടെ വക അധിക ബില്‍. നെന്മാറ, അയിലൂര്‍, മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്കാണ് മുവായിരം മുതല്‍ പതിനായിരം രൂപ വരെ ജല അതോറിറ്റി അധിക ബില്‍ നല്‍കിയിരിക്കുന്നത്. പോത്തുണ്ടി പദ്ധതിയുടെ കീഴില്‍ ആറുമാസമായി മീറ്റര്‍ റീഡിംങ് അനുസരിച്ച് സ്‌പോട്ട് ബില്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. സ്‌പോട്ട് ബില്‍ നടപ്പിലാക്കിയപ്പോള്‍ നാളിതുവരെ വെള്ളം ഉപയോഗിച്ചതിനുള്ള കുടിശിക അതോറിറ്റി ഈടാക്കുകയും ചെയ്തു. രണ്ടു മാസ ബില്‍ നടപ്പിലായിട്ടും ഇപ്പോള്‍ അധിക ബില്‍ നല്‍കുന്നതാണ് ഉപഭോക്താക്കളെ വെട്ടിലാക്കിയിരിക്കുകയാണ്. വെള്ളം ഉപയോഗിച്ചതിനുള്ള തുക കൃത്യമായി അടച്ചുവരുന്നവര്‍ക്കും ഇപ്പോള്‍ അയ്യായിരത്തോളം രൂപയാണ് അധിക ബില്‍ ലഭ്യമായിരിക്കുന്നത്്.2014 മുതല്‍ 2016 ഡിസംബര്‍ വരെ രണ്ടു തവണയായി അധിക ബില്‍ ഉള്‍പ്പെടെ പതിനായിരത്തോളം രൂപ അടച്ചയാള്‍ക്കും ഇപ്പോള്‍ അയ്യായിരത്തോളം രൂപ കുടിശിക അടയ്ക്കാനുണ്ടെന്ന് കാണിച്ച് അതോറിറ്റി നോട്ടീസ് നല്‍കി കഴിഞ്ഞു. ഇതോടെ കുടിവെള്ള കണക്ഷന്‍ എടുത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ്. പരാതിയുമായി ഓഫീസിലെത്തുന്നവര്‍ക്ക് കുടിശിഖ തുക ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. മേലാര്‍കോട് പഞ്ചായത്തിലെ നൊണ്ണംകുളം, നൊച്ചിക്കാട്, പാലന്തോണി, ഭാഗങ്ങളില്‍ വര്‍ഷങ്ങളായി പോത്തുണ്ടി വെള്ളം ലഭിക്കാത്തവര്‍ക്കും എട്ടായിരത്തോളം രൂപയാണ് കുടിശിഖ അടയ്ക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.എന്നാല്‍ സ്‌പോട്ട് ബില്‍ നടപ്പിലാക്കിയപ്പോള്‍ അതുവരെയുള്ള പ്രതിമാസ കുടിശിഖയും ഇപ്പോള്‍ പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചതിന്റെ ് ബില്ലുമാണ്  നല്‍കിയിരിക്കുന്നതെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss