|    Jan 23 Tue, 2018 9:53 am

പോത്തിന്റെ ആക്രമണത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

മുക്കം: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അടക്കം ഏഴു പേര്‍ക്ക് പരിക്ക്. പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ശിവ വിഷ്ണു (10), സൂര്യ (10), അബ്ദുറഹിമാന്‍ (42), ഫാത്തിമ സുഹറ (43) എന്നിവര്‍ ഇഎംഎസ് ആശുപത്രിയിലും അബ്ദുറഹിമാന്‍ (47), സുമേഷ് (30) എന്നിവര്‍ കെഎംസിടി മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി. സംഭവം ചിത്രീകരിക്കുന്നതിനിടെ സി ടിവി ക്യാമറാമാന്‍ റഫീഖ് തോട്ടുമുക്കത്തിനും പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12ഓടെ കാരശ്ശേരി മുരിങ്ങംപുറായില്‍ നിന്നുമാണ് പോത്തിന്റെ പരാക്രമം തുടങ്ങിയത്. രണ്ട് ദിവസം മുന്‍പ് കറുത്ത പറമ്പില്‍ നിന്നും കാണാതായ പോത്താണിത്. നാട്ടുകാര്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് ആനയാംകുന്ന് മുതല്‍ കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിക്കുകയായിരുന്നു. മുക്കം കടവ് പാലം വഴി മുക്കം ടൗണിലെത്തിയ പോത്ത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ബസ്റ്റാന്റ് പരിസരത്ത് വെച്ചാണ് ശിവ വിഷ്ണു, സൂര്യ എന്നിവര്‍ക്ക് കുത്തേറ്റത്. പിടിച്ചുകെട്ടാനായി നാട്ടുകാര്‍ നിരന്തരമായി ശ്രമിച്ചങ്കിലും പരാജയപെട്ടു. പിന്നീട് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെത്തിയ പോത്ത് ആശുപത്രി ജങ്ഷനില്‍ ഒരു കടയും തകര്‍ത്തു. പോത്തിന്റെ പരാക്രമത്തില്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപെട്ടു.പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നെങ്കിലും പോത്തിനെ പിടിച്ചുകെട്ടാനായില്ല. കാപ്പുമല വളവില്‍ ബൈക്കുകള്‍ തകര്‍ത്തു. ഇവിടെ വച്ചാണ് സി ടിവി ക്യാമറാമാന്‍ റഫീഖ് തോട്ടുമുക്കത്തിന് കുത്തേറ്റത്. ഇവിടെ നിന്ന് മുന്തേരി വഴി ഓടിയ പോത്ത് കാഞ്ഞിര മുഴി വഴി തെച്യാട് എത്തി തളര്‍ന്ന് നിന്നതോടെയാണ് പരാക്രമം അവസാനിച്ചത്. ഇതോടെ മൂന്നു മണിക്കൂറിനിടെ പത്ത് കിലോമീറ്ററോളം പോത്ത് ഓടിയിരുന്നു. എസ്‌ഐ അബ്ദുറഹിമാന്‍, അഡീഷണല്‍ എസ്‌ഐ സലിം, ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറെ നേരം ശ്രമിച്ചിട്ടും പോത്തിനെ കീഴ്‌പ്പെടുത്താനായില്ല. തെച്ചാട് വച്ച് നാട്ടുകാര്‍ പോത്തിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day