|    Jan 17 Tue, 2017 6:20 am
FLASH NEWS

പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് ബാലന് ക്രൂര മര്‍ദ്ദനം

Published : 23rd September 2016 | Posted By: Navas Ali kn

dalit-peedanam

ആഗ്ര: പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 16 കാരനായ ദളിത് ബാലനെ മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആഗ്ര ജില്ലയിലെ ബാസ് കേസി ഗ്രാമത്തിലായിരുന്നു സംഭവം.  പോത്തിനെ മോഷ്ടിച്ചെന്നാരോപിച്ച് മകനെ ഒരു സംഘം വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയുടെ അമ്മ ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോഴായിരുന്നു അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. ഉപദ്രവിക്കരുതെന്ന കേണപേക്ഷിച്ചിട്ടും അവര്‍ കുട്ടിയെ മര്‍ദ്ദിച്ചു.  15ഓളം വരുന്ന മേല്‍ജാതിക്കാര്‍ ബലമായി പിടിച്ചു കൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തു. ഇതിനിടെ ബോധമറ്റു വീണ കുട്ടിയെ വീണ്ടും മര്‍ദ്ദിക്കുമ്പോള്‍ മറ്റു ഗ്രാമീണര്‍ വന്ന് രക്ഷിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ എസ്.എന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണുള്ളത്. മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസിനെ സമീപിച്ചെങ്കിലും മൂന്നു മണിക്കൂറിനുശേഷമാണ് പൊലീസ് എത്തിയതെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രതികളില്‍ ചിലരെക്കൂടി തിരിച്ചറിയാനുണ്ടെന്നും കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടു കിട്ടിയതിനുശേഷം ആവശ്യമായ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തുമെന്നും ബര്‍ഹാന്‍ സ്‌റ്റേഷന്‍ ഓഫീസര്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 204 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക