|    Feb 18 Sun, 2018 8:48 am
Home   >  National   >  

പോത്തിനെ അറുത്തതിന് യുവാവിനെ പ്രദേശവാസികള്‍ മര്‍ദ്ദിച്ചു;ആക്രമണം പോലീസിന്റെ സാന്നിധ്യത്തില്‍

Published : 12th May 2017 | Posted By: mi.ptk

ഉത്തര്‍പ്രദേശ്:  ഇറച്ചിക്കായി പോത്തിനെ അറുത്ത യുവാവിന് പ്രദേശവാസികളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. പോത്തിനെ അറുത്ത യുവാവിനെ പോലീസ് നോക്കിനില്‍ക്കെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അലിഗഢിലെ വീടുകളില്‍ പോത്തിനെ അറുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് യുവാവിനെ പിടികൂടി പുറത്തേക്ക് കൊണ്ടുവരുമ്പോഴാണ് പ്രദേശവാസികളുടെ മര്‍ദ്ദനം.
പോലീസിന്റെ സാന്നിധ്യത്തില്‍ യുവാവിനെ പ്രദേശവാസികള്‍ മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നതായും യുവാവിനെ മര്‍ദ്ദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss