|    Feb 23 Thu, 2017 4:11 am
FLASH NEWS

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഇടതിന്; ജോളി പത്രോസ് പ്രസിഡന്റ്

Published : 25th November 2016 | Posted By: SMR

കഴക്കൂട്ടം: പ്രതിഷേധങ്ങള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്സില്‍ നിന്നു കൂറുമാറി എത്തിയ ജോളി പത്രോസിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ എം യാസിറിനെയുമാണു തിരഞ്ഞെടുത്തത്. വ്യാഴാഴ്ച രാവിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നിന്നു കുറുമാറിയ അംഗത്തെ പുറത്താക്കണമെന്നു യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചു. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജോളി പത്രോസ് നോമിനേഷന്‍ നല്‍കി. എന്നാല്‍ യുഡിഎഫ് അംഗങ്ങള്‍ നോമിനേഷന്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എതിരില്ലാതെ പ്രസിഡന്റിനെ തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ വരണാധികാരിയായ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപകുമാറിനെ തടഞ്ഞുവച്ചു. വരണാധികാരിയുടെ പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തിയതിനു മുന്‍ പ്രസിഡന്റ് ജലജകുമാരി, വൈസ് പ്രസിഡന്റ് അല്‍ത്താഫ് എന്നിവരുള്‍പ്പെടെയുള്ളവരെ കഴക്കൂട്ടം പോലിസ് അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലേക്ക് മാറ്റി. ഉച്ചയ്ക്കു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടയച്ചത്. ഇതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുപ്പു നടക്കുകയായിരുന്നു. പോത്തന്‍കോട്ട് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് ഏഴും എല്‍ഡിഎഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒരു മാസം മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് അംഗമായിരുന്ന ജോളി പത്രോസ് പിന്തുണ നല്‍കിയതോടെ യുഡിഎഫിനു ഭരണം നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു ജോളി പത്രോസ്. രണ്ടാം തവണയാണ് ബ്ലോക്ക് പഞ്ചായത്ത് അംഗമാവുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതില്‍ പാര്‍ട്ടില്‍ നിന്നു പുറത്താക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് യാസര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാവുന്നത് രണ്ടാം തവണയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക