|    Mar 25 Sat, 2017 5:42 am
FLASH NEWS

പോട്ട സുന്ദരി കവലയ്ക്ക് സമീപം മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടപകടം; മൂന്നു പേര്‍ക്ക് പരിക്ക്

Published : 28th August 2016 | Posted By: SMR

ചാലക്കുടി: ദേശീയപാതയില്‍ പോട്ട സുന്ദരികവലയ്ക്ക് സമീപം മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വാഹനപകടം. രാവിലെ 9.30ഓടെയായിരുന്നു സ ംഭവം.
തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഹോണ്ടാ സിറ്റി കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി ദേശീയപാത മറികടന്ന് സുന്ദരി കവലയില്‍ ചെന്ന് പതിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തകര്‍ന്നു.
ദേശീയപാതയിലും സമീപത്തും മറ്റുവാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതിന് പിന്നാലെയാണ് മറ്റൊരപകടത്തിനും സുന്ദരികവല വേദിയായത്. ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന പള്‍സര്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ തട്ടി.
ബൈക്ക് യാത്രികര്‍ റോഡില്‍ വീണെങ്കിലും ബൈക്ക് കുറച്ച് ദൂരം മുന്നോട്ട് പോയി. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ഇടിച്ച് വീഴ്ത്തി ബൈക്ക് റോഡില്‍ മറിഞ്ഞ് വീണു. വഴിയാത്രക്കാരനായ മേച്ചിറ കാളാശേരി ജോസ് മകന്‍ ജിജോ(33) ബൈക്ക് യാത്രികരായ കുരിയിച്ചിറ കടവി വീട്ടില്‍ ജോയ് മകന്‍ അജിത്ത്(21) ചാലിശേരി കളപറമ്പില്‍ വേണുഗോപാല്‍ മകന്‍ വിഷ്‌നു(21)എന്നിവരെ സെന്റ്.ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക