|    Apr 24 Tue, 2018 6:57 am
FLASH NEWS
Home   >  Sports  >  Football  >  

പോഗ്ബയ്‌ക്കെതിരേ വംശീയാധിക്ഷേപം

Published : 29th March 2018 | Posted By: vishnu vis

മോസ്‌കോ: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്ക് നേരെ വംശീയാധിക്ഷേപം. സംഭവം വിവാദമായതോടെ ഫിഫ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം നടന്ന റഷ്യ – ഫ്രാന്‍സ് മല്‍സരത്തിനിടെയാണ് വിവാദപരമായ സംഭവം.  ഫ്രഞ്ച് താരങ്ങളായ പോള്‍ പോഗ്ബ, ഉസ്മാന്‍ ഡെംബെലെ എന്നിവര്‍ക്ക് നേരെ ഒരു വിഭാഗം റഷ്യന്‍ ആരാധാകര്‍ വംശീയ അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. കോര്‍ണര്‍ കിക്ക് എടുക്കാനെത്തിയപ്പോഴാണ് രണ്ട് തവണ ഡെംബെലെയ്ക്ക് നേരെ അധിക്ഷേപമുയര്‍ന്നത്. ഒരു തവണ പോഗ്ബയെയും ആരാധകര്‍ അധിക്ഷേപിച്ചതായി ആരോപണമുണ്ട്.  ലോകകപ്പിന്റെ സെമി ഫൈനല്‍ നടക്കുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്‌റ്റേഡിയത്തിലാണ് സംഭവമുണ്ടായത്.ആരോപണത്തിന് പിന്നാലെ ഫ്രാന്‍സ് സ്‌പോര്‍ട്‌സ് മന്ത്രി ലോറ ഫ്‌ലെസ്സല്‍ കോലോവിച്ച് ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചു.  കഴിഞ്ഞ വര്‍ഷം റഷ്യന്‍ ലീഗിലും നിരവധി വംശീയാധിക്ഷേപ കേസുകള്‍ റിപോര്‍ട്ടുചെയ്യപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss