|    Jan 22 Sun, 2017 9:53 pm
FLASH NEWS

പോക്‌സോ നിയമപ്രകാരം ജയിലിലടച്ച ആദിവാസികളെ വിട്ടയക്കണം: പ്രഫ. എം കെ സാനു

Published : 20th April 2016 | Posted By: SMR

കൊച്ചി: പോക്‌സോ നിയമപ്രകാരം കേരളത്തിലെ വിവിധ ജയിലുകളില്‍ നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന ആദിവാസി യുവാക്കളെ വിട്ടയക്കണമെന്ന് പ്രഫ. എം കെ സാനു. എറണാകുളത്ത് ആദിവാസി ഗോത്രമഹാസഭ നടത്തിയ പൗരാവകാശ സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രാചാരപ്രകാരം വിവാഹിതരായവരെ ബലാല്‍സംഗ കുറ്റവും മറ്റും ചുമത്തി ജയിലിലടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടിലെയും ഇടുക്കിയിലേയും ഊരുകളില്‍ നിന്ന് വന്ന ആദിവാസി യുവതീ യുവാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുത്ത പൗരാവകാശ സഭയില്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഡി മജീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൗരസഭയില്‍ തോമസ് മാത്യു, ഇ പി ജോസഫ്, സി ആര്‍ നീലകണ്ഠന്‍, സുരേഷ് വര്‍മ, ജാക്‌സണ്‍ പൊള്ളയില്‍, ഫാ. അഗസ്റ്റിന്‍ വട്ടോലി, എം എന്‍ ഗിരി, അഡ്വ. കെ കെ നാരായണന്‍, അഡ്വ. ജെസ്സിന്‍, അജിതന്‍ തൃശ്ശൂര്‍, സി ജെ തങ്കച്ചന്‍, വി എസ് രാധാകൃഷ്ണന്‍, പി ജെ തോമസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക