|    Feb 19 Mon, 2018 1:27 pm
FLASH NEWS

പോക്‌സോ നിയമം; മാധ്യമ സെമിനാര്‍ ഇന്ന്‌

Published : 22nd December 2017 | Posted By: kasim kzm

കൊല്ലം:  കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമമായ പോക്‌സോ സംബന്ധിച്ച മാധ്യമ സെമിനാര്‍ ഇന്ന്  കൊല്ലം ഷാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബ്ബും സംയുക്തമായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും സാമൂഹിക നീതി വകുപ്പിന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പോക്‌സോ നിമയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമായി ഈ മേഖലയില്‍ മാധ്യമ ജാഗ്രത സജീവമാക്കുന്നതിന് ലക്ഷ്യമിടുന്ന പരിപാടിയോടനുബന്ധിച്ച് ശിശുസൗഹൃദ അവാര്‍ഡ്ദാനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടിയില്‍  സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മിഷനംഗം സിജെ ആന്റണി ആമുഖ പ്രഭാഷണം നിര്‍വഹിക്കും. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി വിഷയമവതരിപ്പിക്കും. പോക്‌സോ നിയമം – മാധ്യമ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്തും നിയമത്തിന്റെ നടത്തിപ്പിലെ വെല്ലുവിളികളെക്കുറിച്ച് ബാലാവകാശ  കമ്മിഷന്‍ മുന്‍ രജിസ്ട്രാര്‍ എസ് എച്ച് ജയകേശനും പുനരധിവാസം, മാധ്യമ സമീപനം എന്നിവ സംബന്ധിച്ച് തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ കെ സുബൈറും സംസാരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പോക്‌സോ നിയമവും ബാലാവാകാശ സംരക്ഷണുവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനവും തുടര്‍ന്ന് ചര്‍ച്ചയും നടക്കും.ശിശു സൗഹൃദ പുരസ്‌കാരദാനസമ്മേളനം 3.30ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ മോഡിഫിക്കേഷന്‍ ആന്റ് റിസര്‍ച്ച് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തും. സനല്‍ വെള്ളിമണ്‍ അവാര്‍ഡ് ജൂറി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശിശുക്ഷേമ സമിതി ചെയര്‍പേഴസന്‍ ടി കോമളകുമാരി, ജില്ലാ സാമൂഹികനീതി ഓഫിസര്‍ സബീനാ ബീഗം, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സിജു ബെന്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി എബ്രഹാം, ശിശുക്ഷേമ സമിതി സെക്രട്ടറി ആര്‍ സന്തോഷ്, പ്രസ്‌കഌബ്ബ് സെക്രട്ടറി ജി ബിജു തുടങ്ങിയവര്‍ പങ്കെടുക്കും. മാധ്യമ പ്രവര്‍ത്തകര്‍, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, സ്‌കൂള്‍തല കൗണ്‍സിലര്‍മാര്‍, സാമൂഹിക ക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, അങ്കന്‍വാടി ഇന്‍സ്ട്രക്ടര്‍മാര്‍, എസ് എന്‍ കോളജിലെ മാസ് കമ്മ്യൂനിക്കേഷന്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss