|    Nov 20 Tue, 2018 5:19 am
FLASH NEWS

പോക്‌സോ കോടതിയിലെ പ്ലീഡര്‍ സ്ഥാനം പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് നല്‍കി

Published : 15th March 2018 | Posted By: kasim kzm

പത്തനംതിട്ട: ജില്ലയിലെ സിപി—എം അനുകൂലികളായ അഭിഭാഷകര്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ച് പോക്‌സോ കോടതിയിലെ പ്ലീഡര്‍ സ്ഥാനം പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്ക് നല്‍കി. ഇതില്‍ പ്രതിഷേധിച്ച് സിപിഎം സഹയാത്രികനായ അഡ്വ. അനില്‍ ഭാസ്—കറാണ് സിപിഐയില്‍ ചേര്‍ന്നിരിക്കുന്നത്.  പ്ലീഡര്‍ സ്ഥാനം വിറ്റു കാശാക്കിയെന്നാരോപിച്ച് മറ്റുചിലരും പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുമായി പുലബന്ധം പോലും ഇല്ലാത്തയാള്‍ക്ക് പ്ലീഡര്‍ സ്ഥാനം നല്‍കിയെന്നാണ് ആരോപണം. പാര്‍ട്ടി അംഗങ്ങളെ തള്ളി നിയമനം നടത്തിയതിനു പിന്നില്‍ ജില്ലയിലെ ചില നേതാക്കളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളണെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവാദം. ജില്ലയിലെ  ഏരിയാ സെക്രട്ടറിമാര്‍ നല്‍കിയ ശിപാര്‍ശ കത്ത് ഒന്നു തുറന്നുപോലും  നോക്കാതെ പാര്‍ട്ടി അംഗമല്ലാത്ത ആളെ നിയമിക്കുവാന്‍ സംസ്ഥാന കമ്മിറ്റിക്ക് ശിപാര്‍ശ നല്‍കിയത് എന്നു പറയപ്പെടുന്നു. സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച്  ജില്ലാ ജഡ്ജി ക്ഷണിക്കുന്ന അപേക്ഷയിലാണ് നിയമനം നടത്തേണ്ടത്. ഇതിനായി അപേക്ഷ നല്‍കിയ 16 അഭിഭാഷകര്‍ തങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് അതത് പാര്‍ട്ടി ഏരിയാ സെക്രട്ടറിമാരുടെ കത്ത് ജില്ലാ ഘടകത്തിന് നല്‍കിയിരുന്നു. ഈ കത്തിനുസരിച്ച് പാര്‍ട്ടി അംഗങ്ങളായവരുടെ പേരാണ് ജില്ലാ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നത്.
എന്നാല്‍ ഈ കത്തുകള്‍ ഒന്നും പരിഗണിക്കാതെയാണ് പാര്‍ട്ടി  അംഗമല്ലാത്ത ഓരാളെ നിയമിക്കുന്നതിന് ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. കോന്നി സ്വദേശി അഡ്വ. ജയ്—സണ്‍ മാത്യൂസാണ് പ്ലീഡര്‍. 18 വയസില്‍ താഴെയുളള കുട്ടികള്‍ക്കു നേരെ നടക്കുന്ന ശാരീരിക അതിക്രമങ്ങള്‍ക്കുളള പ്രത്യേക കോടതിയില്‍ സര്‍ക്കാര്‍ വാദം പറയാനാണ് പ്ലീഡര്‍മാരെ നിയമിക്കുന്നത്. ഇത്തവണ ഇത്തരം സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നത് പരമാവധി വനിതകളയായിരിക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു. പത്തനംതിട്ടയില്‍ നിന്നും ജില്ലാ ജഡ്ജി ശുപാര്‍ശ ചെയ്ത ലിസ്റ്റില്‍ അഞ്ചിലധികം വനിതകളും ഉണ്ടായിരുന്നു. എന്നാല്‍ വനിതകളെ പരിഗണിച്ചില്ലെന്നു മാത്രമല്ല സിപിഎം അംഗത്വത്തില്‍ ഇല്ലാത്തയാളെ പരിഗണിക്കുകയായിരുന്നു. ഈ നിയമനം ആകട്ടെ നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജയ്—സണ്‍ മാത്യൂസിനെ എംഎസിടി) കോടതിയില്‍ പ്ലീഡറായി നിയമിച്ചിരുന്നു.  ഇതിനെതിരെയും പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. ലോക്കല്‍ കമ്മിറ്റി  അംഗങ്ങളൊ തഴഞ്ഞിട്ടായിരുന്നു അന്ന് നിയമനം. പോക്—സോ കോടതിയിലേക്ക് നിലവില്‍ ഏഴുവര്‍ഷം പ്രാക്ടീസുളള അഭിഭാഷകരില്‍ നിന്നുമാണ്  അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ നിയമപരമായി ഇതിന് അപേക്ഷിക്കാന്‍ കഴിയാത്ത ഇദ്ദേഹം തന്റെ സ്ഥാനം മറച്ചുവെച്ച്  പുതിയതായി വന്ന ജില്ലാ ജഡ്ജിയെ തെറ്റിദ്ധരിപ്പിച്ചാണ് ലിസ്റ്റില്‍ കടന്നു കൂടിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നിലവില്‍ പ്ലീഡറായ ഇദ്ദേഹത്തിന്  തല്‍സ്ഥാനം രാജിവെച്ചാല്‍ മാത്രമേ ഈ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുളളു. എന്നാല്‍  പ്ലീഡര്‍ പോസ്റ്റില്‍ ഇരുന്നാണ് ഇയാള്‍ മറ്റൊന്നിലേക്ക് അപേക്ഷ നല്‍കിയത്.
നിയമവിരുദ്ധമായ നിയമനമാണ് നടക്കുന്നതെന്ന്  അഭിഭാഷകരും സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും ഇതു  ചെവിക്കൊളളാതെ ഇയാളുടെ പേര് ശിപാര്‍ശ ചെയ്യുകയായിരുന്നുവത്രേ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സെക്രട്ടറിയേറ്റിലെ ഒരു ഉന്നതനുമായുളള അടുപ്പമാണ് പാര്‍ട്ടി  ഏരിയാ കമ്മിറ്റികളുടെ കത്തുകള്‍ ചവിട്ടുകൊറ്റയില്‍ തളളി  ഇയാള്‍ക്ക് നിയമനം നല്‍കിയതിന് കാരണം. തിരുവല്ലയില്‍ നിന്നുള്ള ജില്ലാ നേതാവാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. ഈ നേതാവ് അടുത്തിടെ ആദായനികുതിക്കാരുടെ റെയ്ഡ് ഭയന്ന് ചില തട്ടിപ്പുകാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട പണം നല്‍കി പു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss