|    Mar 25 Sat, 2017 11:15 pm
FLASH NEWS

പോക്കിമോന്‍ മുട്ടകള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന്; ഹരജി ഹൈക്കോടതിയില്‍

Published : 8th September 2016 | Posted By: frfrlnz

poke-mon-2അഹ്മദാബാദ്: വെര്‍ച്വല്‍ റിയാലിറ്റി ഗെയിം ആയ ‘പോക്കിമോന്‍ ഗോ’ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജി. പരിപാവനമായി കരുതപ്പെടുന്ന ആരാധനാലയങ്ങളിലും പരിസരത്തും മുട്ടകള്‍ കൊണ്ടു വെയ്ക്കുന്നുവെന്നാണ് ഗെയിമിനെതിരായ പരാതി.
മുട്ട മാംസാഹാരമാണെന്നും ഹിന്ദു, ജൈന മതവിഭാഗങ്ങള്‍ക്ക് മാംസാഹാരം ക്ഷേത്രങ്ങളില്‍ കയറ്റരുതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്രസംസ്ഥാന സര്‍ക്കാരിനെതിരേയും പോക്കിമോന്‍ ഡെവലപ്പര്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കമ്പനി ‘നായന്റിക് ഇന്‍കി’നും നോട്ടിസ് അയക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത ചൊവ്വാഴ്ച്ച കേസില്‍ തുടര്‍ വാദം കേള്‍ക്കും.
പതിവ് മൊബൈല്‍ ഗെയിമില്‍ നിന്ന് വ്യത്യസ്തമായി പരിസരങ്ങളുമായി ബന്ധപ്പെടുത്തുന്ന ഗെയിമിനെതിരായി പലതരം പരാതികള്‍ പല രാജ്യങ്ങളിലും ഉയര്‍ന്നിട്ടുണ്ടെങ്കിലും മതവികാരം വ്രണപ്പെടുത്തുവെന്ന ആരോപണമുയുര്‍ന്നിട്ടുള്ളത് ഇന്ത്യയില്‍ മാത്രമാണ്.

akoli-fb

ente-rogi

o-abdulla-short-card

 

(Visited 436 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക