|    Jan 24 Tue, 2017 10:41 pm
FLASH NEWS

പോക്കിമോന്‍ ഗോ!

Published : 16th July 2016 | Posted By: SMR

ലോകത്തിന്റെ പലഭാഗത്തും സ്മാര്‍ട്ട് ഫോണുകളും പിടിച്ച് ആളുകള്‍ പരക്കംപായുകയാണ്. പാര്‍ക്കിലും തട്ടിന്‍പുറത്തും തെരുവോരത്തെ ചണ്ടിക്കൂനയിലും ഒളിച്ചിരിക്കുന്ന അദ്ഭുതജീവികളെ കണ്ടെത്തി ഫോട്ടോ എടുക്കാനായി.
ഇതാണ് പോക്കിമോന്‍ ഗോ എന്ന പുതിയ വീഡിയോ ഗെയിമിന്റെ ലോകം. വീഡിയോ ഗെയിമുകള്‍ നേരത്തേ ഒരു മുറിയിലിരുന്ന് ആസ്വദിക്കാനുള്ളതായിരുന്നു. കാറോട്ടമായാലും അന്യഗ്രഹജീവികളുമായുള്ള യുദ്ധമായാലും അതെല്ലാം ഒരു സോഫയില്‍ ചടഞ്ഞിരുന്ന് നടന്നു പോവുകയായിരുന്നു.
പക്ഷേ, അക്കാലം മാറി. വെര്‍ച്വല്‍ റിയാലിറ്റി എന്ന സങ്കല്‍പത്തെ പുറംലോകത്തേക്കു വലിച്ചുകൊണ്ടുപോവുകയാണ് പോക്കിമോന്‍ ഗോ എന്ന ഗെയിമില്‍ നടക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഏപ്രില്‍ ഫൂള്‍ ദിനത്തിലാണ് ഗൂഗ്ള്‍ ഇങ്ങനെയൊരു സങ്കല്‍പം കാഴ്ചവച്ചത്. ഗൂഗ്ള്‍ മാപ്പില്‍ പലേടങ്ങളിലും ഇത്തരം വിചിത്ര ജീവികളുള്ളതായും അവയെ കണ്ടെത്തി അതത് സ്ഥലത്ത് ഫോട്ടോ എടുക്കുന്നവര്‍ക്ക് സമ്മാനം എന്നുമാണ് ലോക വിഡ്ഢിദിനത്തില്‍ ഗൂഗ്ള്‍ അറിയിച്ചത്.
പക്ഷേ, അതു വലിയ ഹിറ്റായി. അദ്ഭുതജീവികളെ തേടി ആളുകള്‍ വിഡ്ഢിദിനത്തിലും പരക്കംപാഞ്ഞു. അതാണ് പുതിയ വീഡിയോ ഗെയിമിന് പ്രേരകമായി മാറിയത്.
നാന്റിക് ലാബ്‌സ് എന്ന സ്റ്റുഡിയോ ആണ് പോക്കിമോന്‍ ഗോ ഒരു ആപ്പായി വികസിപ്പിച്ചു പ്രചരിപ്പിച്ചത്. ദശലക്ഷക്കണക്കിന് ആളുകളാണ് ലോകമെങ്ങും അതു കളിക്കാനായി പുറത്തിറങ്ങി പരക്കംപായുന്നത്. കളി വികസിപ്പിച്ച കമ്പനിയും ഗൂഗഌം തമ്മിലുള്ള ബന്ധം വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഗൂഗ്ള്‍ കമ്പനിയുടെ തന്നെ ഒരു ഭാഗമാണ് അത്. എന്നുവച്ചാല്‍ കളി പണംവാരുമ്പോള്‍ ഗൂഗഌന്റെ പെട്ടിയാണു നിറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 116 times, 3 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക