|    Jan 19 Thu, 2017 10:11 am
Home   >  Pravasi  >  Gulf  >  

പോക്കിമോന്‍ ഗോ; ടിആര്‍എ ജാഗ്രതാ നിര്‍ദേശം നല്‍കി

Published : 21st July 2016 | Posted By: sdq

pokemon goദോഹ: സ്മാര്‍ട്ട് ഫോണുകളില്‍ തരംഗമായി മാറിയിരിക്കുന്ന പോക്കിമോന്‍ ഗോ എന്ന ഗെയിമില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി(ടിആര്‍എ) ജാഗ്രതാ നിര്‍ദേശം നല്‍കി. ഭൂമിശാസ്ത്രപരമായ സ്ഥലനിര്‍ണയം അടിസ്ഥാനമാക്കിയുള്ള പ്രതീതി യാഥാര്‍ഥ്യം അനുഭവവേദ്യമാകുന്ന ഗെയിം ആപ്പാണ് പോക്കിമോന്‍ ഗോ.
നിരവധി മാധ്യമ റിപോര്‍ട്ടുകള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ജാഗ്രതാ നിര്‍ദേശം ടിആര്‍എ പുറപ്പെടുവിച്ചിരിക്കുന്നത്. അപകടങ്ങള്‍ക്ക് സാധ്യതയുള്ളതും സ്വകാര്യതക്ക് കോട്ടം തട്ടുന്നതുമായ ഗെയിമാണിതെന്ന് ടിആര്‍എ നിരീക്ഷിക്കുന്നു.
പോക്കിമോന്‍ ഗോ ആപ്പിനു പുറമെ ജിയോ കാച്ചിങ്, സ്‌നാപ് ചാറ്റ്, പെരിസ്‌കോപ് എന്നീ ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും അപകടത്തില്‍പ്പെടാതെ ശ്രദ്ധിക്കണമെന്നും ടിആര്‍എ വാര്‍ത്താക്കുറിപ്പില്‍ നിര്‍ദേശിച്ചു.
യാഥാര്‍ഥ്യവും സങ്കല്‍പ്പവും തമ്മില്‍ കൂടിച്ചേരുന്ന കളിയാണ് പോക്കിമോന്‍ ഗോ.

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുകൊണ്ട് പൊതു സ്ഥലങ്ങളില്‍ പോക്കിമോന്‍ രൂപങ്ങള്‍ ഉള്ളതായി സ്മാര്‍ട്ട് ഫോണില്‍ തെളിയുകയും അതിനെ എറിഞ്ഞു വീഴ്ത്തുന്നതുമാണ് ഈ ഗെയിം.
പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും വച്ച് ഉപയോഗിക്കുന്നതായതുകൊണ്ടാണ് ഇത് അപകടമേറിയതാണെന്ന മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
വാഹനമോടിക്കുന്നതിനിടെ ഈ ഗെയിമില്‍ ഏര്‍പ്പെടരുതെന്ന് പോക്കിമോന്‍ ഔദ്യോഗികമായി ഖത്തറില്‍ ലോഞ്ച് ചെയ്യുന്നതിനു മുമ്പുതന്നെ അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു.
തുറന്ന പ്രദേശങ്ങളില്‍ വച്ച് ഇത്തരം ഗെയിമുകളിള്‍ ഏര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ടിആര്‍എ വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 237 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക