|    Mar 30 Thu, 2017 2:32 pm
FLASH NEWS

പോകിമോന്‍ ഗോ: മകനെ മറന്ന ദമ്പതികള്‍ അറസ്റ്റില്‍

Published : 3rd August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസിലെ അരിസോണയില്‍ പോകിമോന്‍ ഗോ ഗെയിം കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരനായ മകനെ ഒറ്റയ്ക്കാക്കിയ ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രെന്റ് ദാലി(27) ബ്രിയാന്‍ ദാലി (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നര മണിക്കൂര്‍ സമയമാണ് ഇവര്‍ പോകിമോന്‍ ഗെയിം കളിക്കുന്നതിനായി മകനെ ഒറ്റയ്ക്കു വീട്ടിനകത്തിട്ടത്. അയല്‍വാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലിസ് ഇവരുടെ വീട്ടിലെത്തിയത്. സുരക്ഷിതമല്ലാത്ത രീതിയില്‍ കുട്ടിയെ ഒറ്റയ്ക്കാക്കിയതിന് ഇവര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day