|    Nov 13 Tue, 2018 10:09 am
FLASH NEWS

പൊസോളിഗെ വഴിപ്രശ്‌നം: ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ സ്ഥലം ഉടമ എത്തിയില്ല

Published : 3rd August 2018 | Posted By: kasim kzm

കാസര്‍കോട്്: ബെള്ളൂര്‍ പഞ്ചായത്തിലെ പൊസോളിഗെ കോളനി നിവാസികള്‍ക്ക് വഴി മുടക്കുന്ന സംഭവത്തെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എന്‍ ദേവീദാസ് ഇന്നലെ ഉച്ചയ്ക്ക് കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥലം ഉടമയായ നവീന്‍കുമാര്‍ എത്തിയില്ല.
ഇതോടെ യോഗം പ്രഹസനമായി. ഈമാസം പത്തിനിടയില്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ ആര്‍ഡിഒ, സ്ഥലം നേരത്തെ പരിശോധിച്ച ഡെപ്യൂട്ടി കലക്്ടര്‍ എന്നിവര്‍ സന്ദര്‍ശനം നടത്താനും സ്ഥലം ഉടമയോട് ചര്‍ച്ച നടത്താനും തീരുമാനിച്ചു. സ്ഥലത്തില്‍ ഭൂ ഉടമയ്ക്ക് അവകാശമുണ്ടെങ്കിലും റോഡ് തടസ്സപ്പെടുത്തി ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യത്തെ വിലക്കുന്നത് നീതികരിക്കാനാവില്ലെന്ന് കലക്്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എന്‍ ദേവീദാസ് പറഞ്ഞു.
ഭൂ ഉടമയുടെ സ്ഥലത്തുകൂടിയുള്ള സഞ്ചാരം സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ 90ഓളം വരുന്ന കോളനിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ച് കഴിഞ്ഞ 27ന് ഡെപ്യൂട്ടി കലക്്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ബെള്ളൂര്‍ പഞ്ചായത്തിന് ഇതുവഴി റോഡുണ്ടായിരുന്നുവെന്ന് അറിയിച്ചിരുന്നു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss