|    Feb 20 Mon, 2017 7:23 pm
FLASH NEWS

പൊള്ളല്‍ ചികില്‍സ: സമിതി രൂപീകരിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

Published : 28th November 2016 | Posted By: SMR

കൊച്ചി: മെഡിക്കല്‍ കോളജുകളിലുള്ള തീപ്പൊള്ളല്‍ ചികില്‍സാ കേന്ദ്രങ്ങളിലെ അപര്യാപ്തതകളെക്കുറിച്ചു പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സമിതി ഉടന്‍ രൂപീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇതില്‍ അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, പോണ്ടിച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വെല്ലൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് സര്‍ജറി, സര്‍ജറി, ബേസ് യൂനിറ്റ് മേധാവികളെ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഫൗണ്ടേഷനു വേണ്ടി ഡോ. സനില്‍കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണു നടപടി. പഠന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ തീപ്പൊള്ളല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 2013-14ലെ ബജറ്റില്‍ ഒരു കോടി വകയിരുത്തി നിര്‍മിച്ച തീപ്പൊള്ളല്‍ ചികില്‍സാ കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആവശ്യാനുസരണം ജീവനക്കാരെ നിയമിച്ച് ഉടന്‍ ആരംഭിക്കണം. ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ 2013-14 വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തി ആരംഭിച്ച തീപ്പൊള്ളല്‍ യൂനിറ്റിന്റെ കെട്ടിടനിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര പദ്ധതിയായ നാഷനല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് മാനേജ്‌മെന്റ് ഓഫ് ബേ ഇന്‍ജുറീസിന്റെ ധനസഹായം അഞ്ച് മെഡിക്കല്‍ കോളജുകളിലും ലഭ്യമാക്കി യൂനിറ്റുകളുടെ പ്രവര്‍ത്തനം ആധുനികരീതിയിലാക്കണം. ഹൈപര്‍ ബാറിക് ഓക്‌സിജന്‍ തെറാപ്പി പോലുള്ള ആധുനിക സംവിധാനങ്ങള്‍ അഞ്ചു മെഡിക്കല്‍ കോളജുകളിലും ആരംഭിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക