|    Jul 23 Mon, 2018 5:56 am
FLASH NEWS

പൊള്ളലേറ്റ മധ്യവയസ്‌കനു ഗുരുതരം; സുഹൃത്തിനെ അറസ്റ്റ് ചെയ്തു

Published : 8th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനു ഗുരുതരമായി തീപ്പൊള്ളലേറ്റു പരിക്കേറ്റ സംഭവത്തില്‍ സുഹൃത്തിനെ പോലിസ് അറസ്റ്റു ചെയ്തു. തങ്കമല ബഥേല്‍ പ്ലാന്റേഷന്‍ എസ്‌റ്റേറ്റില്‍ താമസം അനില്‍ കുമാര്‍ (41) ആണ് പിടിയിലായത്.തിരുവോണ ദിവസമാണ് കേസിന് ആസ്പദകമായ സംഭവം ഉണ്ടായത്. തങ്കമല മാട്ടുപ്പെട്ടി ലയത്തില്‍ താമസം മുരുകയ്യന്‍ (54)നെയാണ് ശരിരമാസകലം പൊള്ളലേറ്റ നിലയില്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം സംബന്ധിച്ച് പോലിസ് പറയുന്നത് .തിരുവോണ ദിവസം സുഹൃത്തുക്കളായ നാലു പേര്‍ ചേര്‍ന്ന്  രാവിലെ മുതല്‍ മദ്യപാനവും ചീട്ടുകളിയുമായിരുന്നു. വൈകുന്നേരത്തോടെ  സാധനങ്ങള്‍ വാങ്ങാന്‍ മുരുകയ്യയെ സുഹൃത്തുക്കള്‍ പറഞ്ഞുവിട്ടു.ഏറെ നേരമായിട്ടും ഇയാള്‍ തിരികെ വന്നില്ല. തപ്പിയിറങ്ങിയ സുഹൃത്തുക്കള്‍ പുറത്തു പോയ ഇയാള്‍ മദ്യപിച്ച് അവശനായി വഴിയരികില്‍ ഇരിക്കുനത് കാണുകയും മുരുകയ്യയെ അനില്‍ കുമാറിന്റെ വീട്ടില്‍ ഇയാള്‍ തന്നെ എത്തിക്കുകയും ചെയ്തു. രാത്രി 8 മണിയോടു കൂടി വീട്ടിലുള്ള കുപ്പിയില്‍ കരുതിയിരുന്ന  മണ്ണെണ്ണ മുരുകയ്യയുടെ വയര്‍ ഭാഗത്ത് ഇയാള്‍ ഒഴിക്കുകയും തിപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്തുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.മദ്യപിച്ച് അവശനായിരുന്നതിനാല്‍ എണീക്കാന്‍  കഴിയാതെ മുരുകയ്യയുടെ ശരീരമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. രൂക്ഷമായ നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു രണ്ട് മണിക്കൂറിനു ശേഷം മുരുകയ്യ തനിയെ വിട്ടില്‍ നിന്നിറങ്ങുകയും സമീപത്തെ ബന്ധുവിട്ടില്‍ എത്തി ആശുപത്രിയില്‍ എത്തിക്കുവാന്‍ സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. രാത്രിയോടെ ശരീരമാസകലം പൊളളലേറ്റ നിലയില്‍ വീടിനുള്ളില്‍ ഇയാളെ കണ്ടെന്നാണ് അനില്‍ കുമാര്‍ ആദ്യം പോലിസിന് മൊഴി നല്‍കിയത്. പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.എന്നാല്‍ കൃത്യം ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കാന്‍ അനില്‍കുമാര്‍ തയ്യാറായിട്ടില്ല.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss