|    Jul 22 Sun, 2018 10:06 am
FLASH NEWS

പൊള്ളലേറ്റു മധ്യവയസ്‌കന്‍ മരിച്ച സംഭവം; സുഹൃത്തിനെതിരേ കൊലപാതക കുറ്റം

Published : 13th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: പൊള്ളലേറ്റു മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെതിരേ പോലിസ് കൊലക്കുറ്റം ചുമത്തി. തിരുവോണ നാളില്‍ തങ്കമല മാട്ടുപ്പെട്ടി ലയത്തില്‍ മുരുകയ്യ (54) നാണ് സുഹൃത്തിന്റെ ആക്രമണത്തില്‍ തീപ്പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി.സംഭവത്തില്‍ അയല്‍വാസിയും സുഹൃത്തുമായ അനിലി(41)നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അതീവ ഗുരുതാവസ്ഥയിലായിരുന്ന മുരുകയ്യയുടെ മരണമൊഴി മജിസ്‌ട്രേട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിലാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലിസ് കണ്ടെത്തിയതും ഇയാളെ പിടികൂടിയതും. ഐപിസി 307 കൊലപാത ശ്രമമാണ് പോലീസ് അനിലിനു മേല്‍ ചുമത്തിയത്. എന്നാല്‍, മുരുകയ്യ മരിച്ചതോടെ ഐപിസി 302 പ്രകാരം കൊലപാത കുറ്റം ചുമത്തി. കോടതി റിമാന്‍ഡ് ചെയ്ത പ്രതി പീരുമേട് സബ് ജയിലിലാണ്. മരിച്ച മുരുകയ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ സംസ്‌ക്കരിച്ചു. അടുത്ത ദിവസം തന്നെ കോടതിക്ക് വണ്ടിപ്പെരിയാര്‍ പോലിസ് റിപോര്‍ട്ട് നല്‍കും. തിരുവോണ ദിവസം സുഹൃത്തുക്കളായ ആറുപേര്‍ ചേര്‍ന്ന് രാവിലെ മുതല്‍ മദ്യപാനവും ചീട്ടുകളിയുമായിരുന്നു. മുഴുവന്‍ പേര്‍ക്കും ഭക്ഷണം പാകം ചെയ്ത് നല്‍കിയിരുന്നത് മുരുകയ്യ ആയിരുന്നു. ഇതിനിടെ കറിവയ്ക്കാന്‍ സാധനം വാങ്ങാന്‍ ഇയാളെ സുഹൃത്തുക്കള്‍ പറഞ്ഞുവിട്ടു.ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ തിരക്കിയിറങ്ങി. മദ്യലഹരിയില്‍ റോഡില്‍ കിടന്ന മുരുകയ്യയെ സുഹൃത്തായ അനില്‍ വീട്ടിലെത്തിച്ചു. തുടര്‍ന്നാണ് രാത്രിയോടെ മുരുകയ്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss